Connect with us

kerala

എറണാകുളത്തെ കസ്റ്റഡി മരണം; കാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തലയിലെ പരുക്കിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് ഷഫീഖിന്റെ മരണത്തിനു കാരണമായതെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി

Published

on

എറണാകുളം: ഉദയംപേരൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ചത് തലക്കേറ്റ ക്ഷതം കാരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയിലെ പരുക്കിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് ഷഫീഖിന്റെ മരണത്തിനു കാരണമായതെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവി രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.

ഷെഫീക്കിന്റെ തലയുടെ മുന്‍ഭാഗത്ത് ഇടതു കണ്ണിന് മുകളില്‍ പരുക്കുണ്ട്. ശരീരത്തില്‍ മറ്റു ഭാഗങ്ങളില്‍ പരുക്കുകള്‍ ഇല്ല. മരണത്തിലേക്ക് നയിച്ച ക്ഷതം വീഴ്ച മൂലമോ മര്‍ദനം മൂലമോ എന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. ശാസ്ത്രീയ പരിശോധനാഫലം ലഭ്യമായാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരൂ. ഉദയംപേരൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ ഷെഫീക്കിന് ക്രൂരമര്‍ദനം ഏറ്റെന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. ഇതാണ് ഷെഫീഖിന്റെ മരണത്തിലേക്ക് നയിച്ചത്.

ഉദയംപേരൂരില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ തിങ്കളാഴ്ചയാണ് ഷെഫീക്ക് അറസ്റ്റിലായത്. റിമാന്‍ഡില്‍ കഴിയവെ ആശുപത്രിയിലെത്തിച്ച ഷെഫീക്ക് ഇന്നലെ വൈകിട്ട് മരിച്ചു. ഷെഫീഖിന്റെ കസ്റ്റഡി മരണത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായെന്ന് മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയ്യന്‍ പ്രതികരിച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസ്; എസ്.ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ഇടപ്പള്ളിയിലെ ഒരു സ്പായുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്

Published

on

കൊച്ചി: സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ കെ.കെ. ബിജുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇടപ്പള്ളിയിലെ ഒരു സ്പായുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. സ്പാ ജീവനക്കാരി രമ്യ, സഹപ്രവര്‍ത്തകന്‍ ഷിഹാം എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

കൊച്ചി സിറ്റി എ.ആര്‍ ക്യാമ്പിലെ മരട് സ്വദേശിയായ പൊലീസുകാരനാണ് പണം നഷ്ടമായത്. സി.പി.ഒ സ്പായില്‍ പോയി തിരിച്ച് വന്നതിന് പിന്നാലെ മാല നഷ്ടമായെന്ന് കാണിച്ച് ജീവനക്കാരി സി.പി.ഒക്കെതിരെ പരാതി ഉന്നയിക്കുകയായിരുന്നു. നല്‍കാതിരുന്നാല്‍ ഭാര്യയെയും ബന്ധുക്കളെയും വിവരം അറിയിച്ച് നാണം കെടുത്തുമെന്ന് ഷിഹാം ഭീഷണിപ്പെടുത്തി.

ഇതിനിടെ പ്രശ്‌നം തീര്‍പ്പാക്കാമെന്ന് പറഞ്ഞ് ഇടപെട്ട എസ്.ഐ ബിജു, വീട്ടില്‍ വിഷയം അറിഞ്ഞാല്‍ പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ് സി.പി.ഒയെ സമ്മര്‍ദ്ദത്തിലാക്കി. നാല് ലക്ഷം രൂപ നല്‍കണമെന്ന ആവശ്യമാണ് ഇതിലൂടെ സി.പി.ഒയ്ക്ക് മുന്നില്‍ വച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ സി.പി.ഒ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ശേഷം എസ്.ഐ ബിജുവടക്കം മൂന്ന് പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ബിജുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വകുപ്പുതല നടപടി ഉള്‍പ്പെടെ ശക്തമായ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

 

Continue Reading

kerala

മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍ കുളിമുറിയില്‍ വീണ് പരിക്കേറ്റു

ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം അറിയിച്ചത്.

Published

on

ആലപ്പുഴ: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന്‍ കുളിമുറിയില്‍ വഴുതി വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം അറിയിച്ചത്.

വിദഗ്ധ ചികിത്സയ്ക്കായി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ ആവശ്യമായി വരാനുള്ള സാധ്യതയുണ്ടെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തുന്നത്. ശസ്ത്രക്രിയയും തുടര്‍ചികിത്സയും നടക്കുന്നതിനാല്‍ അടുത്ത രണ്ട് മാസം പൂര്‍ണ്ണ വിശ്രമത്തിലായിരിക്കും അദ്ദേഹം.

 

Continue Reading

kerala

ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം വന്ന പ്രവര്‍ത്തകന്‍ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി

മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ വോട്ടു തേടിയെത്തിയ സംഘത്തോടൊപ്പമായിരുന്നു പ്രതി രാജുവും ഉണ്ടായിരുന്നത്.

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്തെ മംഗലപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചെന്ന പരാതിയെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകന്‍ രാജുവിനെതിരെ പൊലീസ് കേസ് എടുത്തു. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ വോട്ടു തേടിയെത്തിയ സംഘത്തോടൊപ്പമായിരുന്നു പ്രതി രാജുവും ഉണ്ടായിരുന്നത്.

വോട്ടു ചോദിച്ച് മടങ്ങുന്നതിനിടെ വീട്ടമ്മയോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട രാജു, അവര്‍ അകത്തേക്ക് വെള്ളം എടുക്കാന്‍ പോയപ്പോള്‍ പിന്നാലെ ചെന്നു കയറിപ്പിടിച്ചുവെന്നാണ് പരാതിയുടെ ഉള്ളടക്കം. വീട്ടമ്മ നിലവിളിച്ചതോടെ രാജു സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

സംഭവത്തെ തുടര്‍ന്ന് വീട്ടമ്മ മംഗലപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസെടുത്തതോടെ പ്രതിയായ രാജു ഒളിവില്‍ പോയെന്നാണ് വിവരം.

 

Continue Reading

Trending