കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നു രൂപപ്പെട്ട ക്യാന്ത് ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരം ലക്ഷ്യമിട്ടു നീങ്ങുന്നു. ബംഗ്ലാദേശിലോ കൊല്‍ക്കത്ത, ഒഡീഷ, ആന്ധ്രാ തീരങ്ങളിലോ ആയിരിക്കും ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരപ്രദേശത്തുള്ളവരോട് ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ തീരങ്ങളില്‍ ക്യാന്ത് വീശിയടിക്കുമെന്നാണ് റിപ്പോര്‍ട്ട്. കാറ്റിനൊപ്പം കനത്ത മഴക്കും സാധ്യതയുണ്ട്.