More
ചുഴലിക്കാറ്റ്; തകര്‍ന്നത് 1126 വീടുകള്‍: 1138 കര്‍ഷകര്‍ക്ക് 15 കോടിയിലേറെ കൃഷിനാശം
തിരുവനന്തപുരം:ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് 23 കോടിയിലേറെ രൂപയുടെ നഷ്ടം. വീടുകളും മറ്റും തകര്‍ന്നതില്‍ എട്ടുകോടിയുടെ നഷ്ടമുണ്ടായെന്നാണ് റവന്യുവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം 1138 കര്‍ഷകര്‍ക്ക് 15 കോടിയിലേറെ കൃഷിനാശം സംഭവിച്ചു. 938 ഹെക്ടര്‍ സ്ഥലത്താണ് കൃഷിനാശമുണ്ടാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ചിരിക്കുന്നത്. കൃത്യമായ നഷ്ടം കണക്കാക്കി നഷ്ടപരിഹാരം നല്‍കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തിലും കനത്ത മഴയിലുമായി സംസ്ഥാനത്താകെ 1126 വീടുകളാണ് തകര്‍ന്നത്. എന്നാല്‍, അന്തിമ കണക്കുകള്‍ പുറത്തുവരുമ്പോള്‍ നഷ്ടക്കണക്ക് ഇനിയുമേറും. ദുരന്തത്തില്‍ കടലില്‍ നഷ്ടമായ ബോട്ടുകളുടെ കണക്ക് റവന്യു വകുപ്പിന്റെ നഷ്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച് പരിശോധിച്ച് മഝ്യബന്ധന വകുപ്പ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. 579 വീടുകളാണു തിരുവനന്തപുരം ജില്ലയില്‍ തകര്‍ന്നത്. 55 എണ്ണം പൂര്‍ണമായും 524 എണ്ണം ഭാഗികമായും തകര്‍ന്നു. എറണാകുളം ജില്ലയില്‍ 374 വീടുകളാണ് തകര്‍ന്നത്. കൊല്ലം- 138, ആലപ്പുഴ- 28, കോട്ടയം- ഒന്ന്, പാലക്കാട്- നാല്. കാസര്‍കോട്- നാല് എന്നിങ്ങനെയാണ് തകര്‍ന്ന വീടുകളുടെ പ്രാഥമിക കണക്കുകള്‍. ദുരന്തത്തിന്റെ വിശദമായ കണക്കുകള്‍ ശേഖരിക്കാന്‍ വില്ലേജ് ഓഫിസ് അധികൃതര്‍ക്ക് റവന്യു വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വില്ലേജ് ഓഫീസ് അധികൃതര്‍ തകര്‍ന്ന വീടുകളില്‍ നേരിട്ടെത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
എറണാകുളം ജില്ലയില്‍ നാല് കോടിയിലേറെ രൂപയുടെ നഷ്ടവും തിരുവനന്തപുരം ജില്ലയില്‍ രണ്ടര കോടിയോളം രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍, അനൗദ്യോഗികമായി നഷ്ടം ഇതിന്റെ ഇരട്ടിയിലേറെ വരും. ആലപ്പുഴ, കൊല്ലം, തൃശൂര്‍, പത്തനംതിട്ട, മലപ്പുറം, പാലക്കാട് ജില്ലകളിലും കാര്യമായ നഷ്ടമുണ്ട്. കടലാക്രമണത്തെ തുടര്‍ന്നാണ് കൂടുതല്‍ നാശനഷ്ടം, കാറ്റില്‍ മരങ്ങള്‍ വീണും മേല്‍ക്കൂര പറന്നുപോയും മറ്റുമാണു നാശം.
സംസ്ഥാനത്താകെ തുറന്ന 32 ദുരിതാശ്വാസ ക്യാമ്പുകളിലായി 6335 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവിടെ 2648 പേരാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ 13 ക്യാമ്പുകളിലായി 2671 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൊല്ലത്ത് 273 പേരെയും ആലപ്പുഴയില്‍ 220 പേരെയും കോട്ടയത്ത് 120 പേരെയും ക്യാമ്പുകളിലേക്ക് മാറ്റി. വയനാട് ജില്ലയിലെ വിവിധ മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പില്‍ 527 പേരും കണ്ണൂരില്‍ 49 പേരും കാസര്‍കോട് 27 പേരും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം
ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സാ സഹായത്തിന് അനുവദിച്ച 5000 രൂപ ഉള്‍പ്പെടെ 15,000 രൂപ നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് 5000 രൂപയും നല്‍കും. കാറ്റില്‍ ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ തുക നിശ്ചയിച്ച് നഷ്ടപരിഹാരമായി നല്‍കും. മത്സ്യബന്ധന വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും നഷ്ടപരിഹാരം അനുവദിക്കുക. തീരദേശവാസികള്‍ക്ക് ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും നല്കാന് നടപടിയെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാവികസേന, വ്യോമസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
ഇതുവരെ (രാവിലെ 11 മണിവരെ) 393 പേരെ രക്ഷിച്ചു. തിരുവനന്തപുരം 132, കോഴിക്കോട് 66, കൊല്ലം 55, തൃശൂര്‍ 40, കന്യാകുമാരി 100 എന്നിങ്ങനെയാണ് രക്ഷപ്പെടുത്തിയവരുടെ കണക്ക്. ഇതിനു പുറമെ ലക്ഷദ്വീപിലെ കല്പേനിയില് 12 ബോട്ടുകളിലായി 138 പേര് എത്തിയിട്ടുണ്ട്. ആന്ത്രോത്തില്‍ ഒരു ബോട്ടും കിത്താനില്‍ രണ്ട് ബോട്ടുകളുമാണ് എത്തിയിട്ടുള്ളത്. ചട്ലറ്റില്‍ 15 പേരുമായി ഒരു ബോട്ട് കരക്കെത്തി. കടലില്‍ അകപ്പെട്ടുപോയവരെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരും വീടുപേക്ഷിച്ച് പോകേണ്ടിവന്നവരുമടക്കം 529 കുടുംബങ്ങള്‍ 30 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്. ഇവര്‍ക്ക് ഭക്ഷണവും മരുന്നുകളും നല്‍കാനും നടപടിയെടുത്തു. ആരോഗ്യവകുപ്പ് അധികൃതര്‍ തീരപ്രദേശത്ത് ശ്രദ്ധചെലുത്തുന്നുണ്ട്. മത്സ്യബന്ധനത്തിന് കടലില്‍ പോയവരുടെ കൃത്യമായ കണക്ക് ലഭ്യമാക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭാവിയില്‍ കടല്‍ക്ഷോഭം അടക്കമുള്ളവയെ സംബന്ധിച്ച മുന്നറിയിപ്പുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് യഥാസമയം നല്കാന് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ മത്സ്യത്തൊഴിലാളിക്കും മുന്നറിയിപ്പ് സന്ദേശം എത്തുന്ന രീതിയില്‍ ക്രമീകരണമുണ്ടാക്കും. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന നാവികസേന, വ്യോമസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവര്‍ക്ക് സംസ്ഥാനം നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ സഹായവും ലഭിക്കുന്നുണ്ട്. കേന്ദ്രഗവണ്മെന്റ് വകുപ്പുകളുടെ ഭാഗത്ത് നിന്നും നല്ല രീതിയിലുള്ള ഇടപെടലുണ്ടായി. വളരെ ക്രിയാത്മകമായി പ്രവര്‍ത്തിച്ച മത്സ്യമേഖലയിലെ വിവിധ സംഘടനകളോടും സാമൂഹ്യ പ്രവര്‍ത്തകരോടും വിവിധ സഭകളോടും നന്ദി രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
More
പുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ
പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.
More
സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു
സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്കൂളില്‍ നടന്ന ഫുട്ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.
More
രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.
-
india5 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF17 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
News6 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

