കോഴിക്കോട്: കോഴിക്കോട് കക്കോടി പാലത്തിനു സമീപം ഒരു മൃതദേഹം കണ്ടെടുത്തു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

12 മണിയോടെയാണ് കക്കോടി പുഴയില്‍ മൃതദേഹം ഒഴുകി നടക്കുന്നതായി നാട്ടുകാര്‍ കണ്ടെടുത്തത്. കണ്ണാടിക്കല്‍ ഭാഗത്തു നിന്ന് ഒഴുകി വരുന്ന നിലയിലാണ് മൃതദേഹം കണ്ടത്.

നാട്ടുകാര്‍ ഉടനെ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുഴയില്‍ നിന്ന് പുറത്തെടുത്തു. തുടര്‍ന്ന് പൊലീസ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.