Connect with us

kerala

ഹജ്ജ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടണം -സംസ്ഥാന ഹജ്ജ് കമ്മിറ്റി

അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസരം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഇക്കാര്യമുന്നയിച്ച് കത്തയച്ചത്

Published

on

കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ സമീപിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസരം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഇക്കാര്യമുന്നയിച്ച് കത്തയച്ചത്. ആഗസ്റ്റ് 13നാണ് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയത്. ഇപ്പോഴും അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ചുരുങ്ങിയ സമയം മാത്രമാണ് രേഖകളെല്ലാം ശരിയാക്കി അപേക്ഷ സമര്‍പ്പണത്തിന് ലഭിച്ചതെന്നും കത്തില്‍ വ്യക്തമാക്കി.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ തീര്‍ഥാടനത്തിനായി ഇതുവരെ 11,013 അപേക്ഷകളാണ് ഓണ്‍ലൈനായി ലഭിച്ചത്. ഇതില്‍ 2506 പേര്‍ 65 വയസ്സിനു മുകളിലുള്ളവരും 1075 പേര്‍ പുരുഷ മഹ്‌റമില്ലാത്ത വനിതകളുമാണ്. ഈ രണ്ടു വിഭാഗങ്ങളിലുള്ളവര്‍ക്കും നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 7432 പേരാണ് ജനറല്‍ വിഭാഗത്തിലുള്ളത്.

അപേക്ഷകളുടെ പരിശോധന തുടരുകയാണെന്നും സ്വീകാര്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പറുകള്‍ അനുവദിച്ചുതുടങ്ങിയിട്ടുണ്ടെന്നും ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. കവര്‍ നമ്പര്‍ മുഖ്യ അപേക്ഷകനെ എസ്.എം.എസായി അറിയിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും കവര്‍ നമ്പര്‍ പരിശോധിക്കാം.

kerala

സ്വര്‍ണവില ഇന്നും കുറഞ്ഞു

ഈ മാസം 23ന് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു

Published

on

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 73200 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 9150 രൂപയുമായി.

ഈ മാസം 23ന് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. പിന്നീട് ഉള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വില കുറഞ്ഞിരുന്നു. 75,040 രൂപയായിരുന്നു അന്ന് പവന്‍ വില. 24ന് 74040 രൂപയും 25ന് 73680 രൂപയുമായി. 26ന് 73280 എത്തിയ ശേഷം മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട് ഇന്നാണ് വില കുറഞ്ഞത്.

Continue Reading

kerala

പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ഫോട്ടോ അയച്ച് ഭീഷണി; ബാംഗ്ലൂര്‍ നോര്‍ത്ത് എഫ്‌സി താരം അറസ്റ്റില്‍

കൊല്ലം കൊട്ടാരക്കര കരിക്കം സ്വദേശി ഹോബിന്‍ കെ.കെയെയാണ് സംഭവത്തില്‍ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത നഗ്‌നഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ ബാംഗ്ലൂര്‍ നോര്‍ത്ത് എഫ്‌സി ഫുട്‌ബോള്‍ താരം അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര കരിക്കം സ്വദേശി ഹോബിന്‍ കെ.കെയെയാണ് സംഭവത്തില്‍ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

മുന്‍കാമുകിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാം വഴി അയച്ചു കൊടുത്തു എന്നാണ് ഇയാള്‍ക്കെതിരെയുളള പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നേരത്തെ എറണാകുളം സെക്ഷന്‍ കോടതിയിലും ഹൈക്കോടതിയിലും പ്രതിയുടെ ജാമ്യപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനില്‍ ഹാജരായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Continue Reading

kerala

ഗോവിന്ദചാമി ജയില്‍ ചാടിയ സംഭവം; ആരുടേയും സഹായം ലഭിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ജയില്‍ ചാടിയതില്‍ ഗോവിന്ദചാമിക്ക് ജയില്‍ ജീവനക്കാരുടേയൊ തടവുകാരുടെയൊ സഹായം ലഭിച്ചില്ല.

Published

on

ഗോവിന്ദചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. ജയില്‍ ചാടിയതില്‍ ഗോവിന്ദചാമിക്ക് ജയില്‍ ജീവനക്കാരുടേയൊ തടവുകാരുടെയൊ സഹായം ലഭിച്ചില്ല. ജയില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഗോവിന്ദചാമി ജയില്‍ ചാട്ടത്തിന് ഉപയോഗിച്ചത് റിമാന്‍ഡ് തടവുകാര്‍ ഉണക്കാനിട്ടിരുന്ന തുണിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സഹതടവുകാരുമായി ഇയാള്‍ക്ക് കാര്യമായ ബന്ധം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോവിന്ദച്ചാമിയുടെ ആസൂത്രണം അറിയാന്‍ കഴിയാത്ത അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിന് വീഴ്ച്ച സംഭവിച്ചു. അഴികള്‍ മുറിച്ചത് എങ്ങനെയെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിസിടിവി നിരീക്ഷണത്തിന് ആളില്ലാതെ പോയത് ഉദ്യോഗസ്ഥ ക്ഷാമം മൂലമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

Trending