തൃശൂര്‍: എരുമപ്പെട്ടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. കൂട്ടിപ്പറമ്പില്‍ സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈശാലി, വൈഗ എന്നിവരെയാണ് വീടിന്റെ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ രക്ഷിച്ച ഒരു കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ്.

ചെറിയ കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് മരണവിവരം അറിയുന്നത്. സുരേഷിനെ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലും മറ്റുള്ളവരെ കിണറ്റിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മരിച്ച സുരേഷ് ബ്ലേഡുകാരില്‍ നിന്ന് പണം കടമെടുത്തിരുന്നു. ഇത് തിരിച്ച് നല്‍കാന്‍ സുരേഷിന് കഴിഞ്ഞിരുന്നില്ല. ഇന്നലെ ബ്ലേഡുകാര്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതില്‍ മനംനൊന്താണ് കുടുംബം ആത്മഹത്യ ചെയ്യുന്നത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്.