Connect with us

News

കെ.സുധാകരന്‍ എം.പിയുടെ ജ്യേഷ്ഠ സഹോദരന്‍ കെ. ചന്ദ്രന്‍ നിര്യാതനായി

പയ്യന്നൂരില്‍ ബിസിനസ്സ് നടത്തുകയായിരുന്നു

Published

on

നടാല്‍: പരേതരായ വയക്കര രാമുണ്ണിയുടെയും കുമ്പക്കുടി മാധവിയുടെയും മകന്‍ കരസേനയില്‍ നിന്ന് വിരമിച്ച കുമ്പക്കുടി ചന്ദ്രന്‍(74) നിര്യാതനായി. പയ്യന്നൂരില്‍ ബിസിനസ്സ് നടത്തുകയായിരുന്നു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും കണ്ണൂര്‍ എം പി യുമായ കെ സുധാകരന്റെ ജ്യേഷ്ഠ സഹോദരനാണ്.
ഭാര്യ സുധ മക്കള്‍: സായൂജ്, സയന, മരുമകള്‍ സര്‍ഗ്ഗ സഹോദരങ്ങള്‍ പരേതരായ കമല, സുലോചന, ജയരാമന്‍ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ നടാലിലെ ലാല്‍ വിഹാര്‍ ഭവനത്തില്‍ പൊതുദര്‍ശനം.

സംസ്‌ക്കാരം നാളെ ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പി രാജ്യത്ത് വര്‍ഗീയ കലാപമുണ്ടാക്കുന്നെന്ന് കപില്‍ സിബല്‍

2024ലെ ഉപതെരഞ്ഞടുപ്പ് അടുത്തിരിക്കെ രാജ്യത്ത് വര്‍ഗീയ കലാപങ്ങളുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും പശ്ചിമബംഗാളിലും ഗുജറാത്തിലും രാമനവമി ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഭവങ്ങള്‍ അതിന്റെ ട്രയിലാറണെന്നും കപില്‍ സിബല്‍ എം.പി പറഞ്ഞു.

Published

on

2024ലെ ഉപതെരഞ്ഞടുപ്പ് അടുത്തിരിക്കെ രാജ്യത്ത് വര്‍ഗീയ കലാപങ്ങളുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും പശ്ചിമബംഗാളിലും ഗുജറാത്തിലും രാമനവമി ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഭവങ്ങള്‍ അതിന്റെ ട്രയിലാറണെന്നും കപില്‍ സിബല്‍ എം.പി പറഞ്ഞു.

വര്‍ഗീയ കലാപം, വിദ്വേഷ പ്രസംഗം, ന്യൂനപക്ഷങ്ങളെ ഇരകളാക്കല്‍, സി.ബി.ഐ, ഇഡി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയവ ഉപയോഗിച്ച് എതിരാളികളെ ലക്ഷ്യംവെക്കുകയും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുകയാണെന്ന് സിബല്‍ ട്വീറ്റ് ചെയ്തു.

Continue Reading

crime

ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍

തൊട്ടില്‍പ്പാലത്തെ ദേവര്‍കോവില്‍ കരിക്കാടന്‍ പൊയില്‍ ഗര്‍ഭിണിയായ യുവതി
ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ജംഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

തൊട്ടില്‍പ്പാലത്തെ ദേവര്‍കോവില്‍ കരിക്കാടന്‍ പൊയില്‍ ഗര്‍ഭിണിയായ യുവതി
ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ജംഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ഡി.വൈ.എസ്.പി വി.വി ലതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പുത്തന്‍പുരയില്‍ അസ്മിനയാണ് ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ മരിച്ചത്..

ഐ.പി.സി 498എ ഗാര്‍ഹിക പീഡനം, 306 ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. നാദാപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 12നായിരുന്നു അസ്മിന ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 7വര്‍ഷമായി അസ്മിന ഭര്‍തൃവീട്ടില്‍ പീഡനച്ചിന് ഇരയായെന്ന തെളിവുകള്‍ പുറത്തു വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണ് കേസന്വേഷണം വേഗത്തിലായത്.

Continue Reading

crime

സ്വത്ത് ഭാഗംവെക്കലുമായി ബന്ധപ്പെട്ടു തര്‍ക്കം; മരുമകന്റെ വെട്ടേറ്റ് വീട്ടമ്മക്ക് മരണം

മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു.

Published

on

മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. ഇടുക്കി വാത്തിക്കുടിയിലാണ് സംഭവം. വാത്തിക്കുടി ആമ്പക്കാട് ഭാസ്‌ക്കരന്റെ ഭാര്യ രാജമ്മ (68) ആണ് വെട്ടേറ്റ് മരിച്ചത്. മരിച്ച രാജമ്മയുടെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ വെട്ടേറ്റ് ആശുപത്രിയിലാണ്. സ്വത്ത് ഭാഗംവെക്കലുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടെയാണ് ഇരുവരെയും മകളുടെ മകളുടെ ഭര്‍ത്താവ് വാക്കത്തിയുമായി ആക്രമിച്ചത്.

Continue Reading

Trending