കോഴിക്കോട്: വടകര ലിങ്ക് റോഡില്‍ വടകര പേരമ്പ്ര റൂട്ടിലുള്ള സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. മയ്യന്നൂര്‍ താഴെക്കുനിയില്‍ ശ്രീജിത്തിന്റെ മകള്‍ അനുശ്രീ (18)ആണ് മരിച്ചത്.

ബുധനാഴ്ച 6. 40 ഓടെയാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് വിദ്യാര്‍ത്ഥിനിയുടെ മുകളിലൂടെ കയറിയിറങ്ങിയതായി
ദൃക്‌സാക്ഷികള്‍ പറഞ്ഞു.