kerala

നവജാതശിശുവിന്റെയും അമ്മയുടെയും മരണം: ഡോക്ടര്‍ക്ക് നിര്‍ബന്ധിത അവധി

By Test User

December 07, 2022

ആലപ്പുഴയില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. തങ്കു തോമസ് കോശിയെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്താന്‍ തീരുമാനം. അന്വേഷണം കഴിയും വരെ ജോലിയില്‍ നിന്നും വിട്ട് നില്‍ക്കണമെന്നാണ് നിര്‍ദേശം.ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും ആശുപത്രിയിലെത്തി മരിച്ച അപര്‍ണയുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

തുടര്‍ന്ന് അപര്‍ണയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി.കൈനകരി കുട്ടമംഗലം കായിത്തറയില്‍ രാംജിത്തിന്റെ ഭാര്യ അപര്‍ണ (21) ഇന്ന്പുലര്‍ച്ചെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് നവജാത ശിശു ഇന്നലെ വൈകിട്ട് മരിച്ചിരുന്നു.