Connect with us

crime

ഡാനിഷ് അലി എം.പിക്കെതിരെ വധഭീഷണി

പാർലമെന്റിൽ ബി.ജെ.പി എം.പി രമേശ് ബിധൂരി തനിക്കെതിരെ വിദ്വേഷം പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ഫോണിലൂടെ നിരന്തരമായി വധഭീഷണിയുണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Published

on

ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ വധഭീഷണി. പാർലമെന്റിൽ ബി.ജെ.പി എം.പി രമേശ് ബിധൂരി തനിക്കെതിരെ വിദ്വേഷം പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ഫോണിലൂടെ നിരന്തരമായി വധഭീഷണിയുണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിൽ ത​നിക്കെതിരെ കാമ്പയിനും നടക്കുന്നുണ്ട്.

പാർലമെന്റിൽ താൻ വാക്കുകൾ കൊണ്ട് ആക്രമിക്കപ്പെട്ടു. ഇപ്പോൾ ശാരീരികമായി ആ​ക്രമിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബി.ജെ.പി ഐ.ടി സെൽ അവരുടെ ജോലി ചെയ്യുന്നുണ്ട്. പൊതുജനമധ്യത്തിൽ തന്നെ അപകീർത്തിപ്പെടുത്താനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ചന്ദ്രയാൻ 3ന്‍റെ വിജയത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഡാനിഷ് അലിക്കെതിരെ ബി.ജെ.പി എം.പിയായ രമേശ് ബിധുരി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള അപകീർത്തികരമായ പരാമർശങ്ങളാണ് ബി.ജെ.പി എം.പി നടത്തിയത്.

‘ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്’ എന്നാണ് ബിധുരി പറയുന്നത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് കടുത്ത പ്രതിഷേധമുയർത്തിയത്. ലോക്സഭയിൽ നടന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പിന്നീട് രംഗത്തെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പ്രാക്ടിക്കല്‍ പരീക്ഷക്കിടെ പ്ലസ് ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; അധ്യാപകന് ഏഴു വര്‍ഷം കഠിനതടവ്

നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്

Published

on

കോഴിക്കോട്: നാദാപുരത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ പ്ലസ്ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന് ഏഴുവര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയും വിധിച്ചു.

മേമുണ്ട ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ഗണിതവിഭാഗം സീനിയര്‍ അധ്യാപകനായ അഞ്ചുപുരയില്‍ ലാലു(45)വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. ജഡ്ജ് എം സുഹൈബ് ആണ് ശിക്ഷ വിധിച്ചത്.

2023 ഫെബ്രുവരി 22-ന് മറ്റൊരു സ്‌കൂളില്‍ പരീക്ഷയുടെ ഇന്‍വിജിലേറ്ററായിരിക്കേ ലാലു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് അപമാനിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്‌തെന്നാണ് കേസ്. ചോമ്പാല പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Continue Reading

crime

ഷർട്ടിൻ്റെ കയ്യിൽ മടക്കി വെച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ കോഴിക്കോട് സ്വദേശി പിടിയിൽ

ഷർട്ടിൻ്റെ കയ്യിൽ മടക്കി വെച്ചാണ് സലീം 330 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്

Published

on

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡി​ഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്.

എയർപോർട്ടിന് പുറത്ത് എത്തിയതോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ധരിച്ച ഷർട്ടിൻ്റെ കയ്യിൽ മടക്കി വെച്ചാണ് സലീം 330 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും പിടികൂടിയ സ്വർണം പോലീസിനും സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

crime

കൊണ്ടോട്ടിയിലെ മൊബൈൽ ഷോപ്പിൽ വൻ കവർച്ച; 23 മൊബൈൽ ഫോണുകൾ മോഷണം പോയി

മോഷണം പോയ ഫോണുകൾക്ക് നാലുലക്ഷം രൂപയിലേറെ വിലവരും.

Published

on

കൊണ്ടോട്ടിയിലെ മൊബൈൽ ഫോൺ ഷോപ്പിൽ വൻ കവർച്ച. 23 മൊബൈൽ ഫോണുകൾ കവർന്നു. സിസി ടിവിദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി.

കൊണ്ടോട്ടി നഗരത്തിലെ ഫോൺ ഹബ് എന്ന മൊബൈൽ ഫോൺ കടയിലായിരുന്നു കഴിഞ്ഞ ദിവസം കവർച്ച നടന്നത്. രാവിലെ സമീപത്തുളള മറ്റ് കടകൾ തുറക്കാൻ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

കടയുടെ ഷട്ടർ പാതി തുറന്ന നിലയിലായിരുന്നു. തുടർന്ന് സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ വ്യക്തം. മോഷണം പോയ ഫോണുകൾക്ക് നാലുലക്ഷം രൂപയിലേറെ വിലവരും.

കടയുടെ പുറകെ മോഷ്ടാവെന്ന് സംശയിക്കുന്ന ആൾ നിൽക്കുന്നതിന്‍റെ ദൃശ്യങ്ങളുൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആളെ തിരിച്ചറിയാനുളള ശ്രമം പുരോഗമിക്കുന്നെന്നും മോഷ്ടാവ് ഉടൻ വലയിലാകുമെന്നും കൊണ്ടോട്ടി പൊലീസ് അറിയിച്ചു.

Continue Reading

Trending