Connect with us

kerala

മരണം 41 കടന്നു, മണ്ണിനടിയില്‍ നിരവധി പേര്‍; എന്‍.ഡി.ആര്‍.എഫ് നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തകര്‍ന്ന വീടിനടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം.

Published

on

വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ചൂരല്‍മല മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. തകര്‍ന്ന വീടിനടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ചാലിയാര്‍ തീരത്ത് നിന്ന് ഇതുവരെ ലഭിച്ചത് 11മൃതദേഹമാണ് ലഭിച്ചത്. ജില്ലാ ആശുപത്രിയില്‍ 7 മൃതദേഹങ്ങളാണ് എത്തിയത്.

4 മൃതദേഹങ്ങള്‍ ഇരുട്ടുകുത്തിയില്‍ ചാലിയാറിന്റെ മറുകരയിലാണ്. ചാലിയാര്‍ കടത്തി ഇക്കരക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എന്‍ഡിആര്‍എഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയില്‍ എത്തി. സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ പോലീസ് എത്തും. 3 കമ്പനി പോലീസ് വയനാട്ടിലേക്ക് തിരിച്ചു. ഹൈ ആള്‍ടിറ്റുഡ് റെസ്‌ക്യു ടീമും വയനാട്ടിലേക്കെത്തുന്നുണ്ട്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

വെള്ളാര്‍മല സ്‌കൂള്‍ തകര്‍ന്നു. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വെള്ളാര്‍മല സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് രാത്രി ഒരു മണിയോടെ ആളുകള്‍ ഒഴിഞ്ഞിരുന്നു. 14 കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ നിരവധി കടകള്‍ ഒലിച്ചു പോയിട്ടുണ്ട്. പുഴ ഗതിമാറി ഒഴുകിയതായി സൂചന. കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ കണ്‍ട്രോള്‍ റൂം നമ്പറായ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

kerala

ശബരിമല സ്വര്‍ണക്കവര്‍ച്ച: പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ്

സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നാലെയാണ് ഇടപാടുകള്‍ നടന്നത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ്. സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നാലെയാണ് ഇടപാടുകള്‍ നടന്നത്.

2020, 2021, 2022 വര്‍ഷങ്ങളില്‍ ഇടപാടുകള്‍ നടത്തിയതിനും ഭൂമിയിടപാടുകള്‍ നടത്തിയതിനും തെളിവ് കണ്ടെത്തി. കൂടാതെ വ്യാപാര സ്ഥാപനങ്ങള്‍ വാങ്ങിച്ചതായും തെളിവുകളുണ്ട്. പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

വീട് കേന്ദ്രീകരിച്ച് തുടര്‍ന്നും അന്വേഷണം നടത്തിയേക്കും. ആറന്മുളയിലെ വീട്ടിലാണ് എസ്‌ഐടി സംഘം പരിശോധന നടത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പത്മകുമാറിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്.

വീടിനോടുള്ള ചേര്‍ന്നുള്ള ഓഫീസ് മുറിയിലാണ് പ്രധാനമായും പരിശോധിച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് പരിശോധന.

അതേസമയം ശബരിമലയിലെ യോഗദണ്ഡില്‍ സ്വര്‍ണം പൂശുന്നതില്‍ പത്മകുമാറിന്റെ മകന്റെ പങ്കും പരിശോധിക്കുന്നുണ്ട്. യോഗദണ്ഡില്‍ സ്വര്‍ണം പൂശുന്നതിന്റെ ചുമതല പത്മകുമാറിന്റെ മകനാണ് നല്‍കിയിരുന്നത്.

Continue Reading

kerala

സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്നു; പവന് 1360 രൂപ വര്‍ധിച്ചു

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ വര്‍ധിച്ചു. ഗ്രാമിന് 170 രൂപയുടെ വര്‍ധനയാണ് സ്വര്‍ണത്തിന് ഉണ്ടായത്. 11,535 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന് 1360 രൂപ ഉയര്‍ന്ന് 92,280 രൂപയായി വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 140 രൂപ കൂടി. ഗ്രാമിന്റെ വില 9490, പവന് 75,920 രൂപയായും വര്‍ധിച്ചു. 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 110 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 7,390 രൂപയായും പവന്റേത് 59120 രൂപയായും കൂടി.

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. സ്‌പോട്ട് ഗോള്‍ഡിന്റെ വില 4,086.57 ഡോളറില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഒരു ശതമാനം ഇടിവ് ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നു. ഡോളറിനെതിരെ രൂപ ദുര്‍ബലമാകുന്നത് ഇന്ത്യയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.5 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.

രാവിലെ കൂടിയ സ്വര്‍ണവില കഴിഞ്ഞ ദിവസം (21/11/2025) ഉച്ചക്ക് കുറഞ്ഞു. 22 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപയും പവന് 360 രൂപ കുറഞ്ഞ് 90,920 രൂപയുമായി. 18കാരറ്റിന് ഗ്രാമിന് 35 കുറഞ്ഞ് 9350 രൂപയും പവന് 260 രൂപ കുറഞ്ഞ് 74,800 രൂപയുമാണ് വില.രാവിലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപ വര്‍ധിച്ചിരുന്നു. 11,410 രൂപയായിരുന്നു ഗ്രാം വില. പവന് 160 രൂപ ഉയര്‍ന്ന് 91,280 രൂപയായായിരുനു രാവിലത്തെ വില.

Continue Reading

kerala

സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കൊപ്പം സംസ്ഥാനത്ത് ഇടി മിന്നലിനും സാധ്യതയുണ്ട്.

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം. വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

Continue Reading

Trending