മുംബൈ; ബോളിവുഡ് ലഹരിക്കേസില്‍ നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യും. ദീപികക്ക് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് അയച്ചു. ദീപികക്ക് പുറമെ താരങ്ങളായ സാറാ അലിഖാന്‍, രാകുല്‍പ്രീത് സിങ്, ശ്രദ്ധാ കപൂര്‍ എന്നിവരേയും ചോദ്യം ചെയ്യും.

ശ്രദ്ധാ കപൂര്‍, സാറാ അലിഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ റിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ നെരത്തെ എന്‍സിബി തീരുമാനിച്ചിരുന്നു. ഇവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ചുള്ള സമന്‍സാണ് ഇപ്പോള്‍ അയച്ചിരിക്കുന്നത്.

സുശാന്തിന്റെ ഉടമസ്ഥതയിലുള്ള പുനെ ലോണാവാലയിലെ ഫാം ഹൗസില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ലഹരി പാര്‍ട്ടി കേന്ദ്രമാക്കിയാണ് കൂടുതല്‍ ബോളിവുഡ് താരങ്ങളുടെ പേര് ഉള്‍പ്പെടുന്നത് എന്നാണ് സൂചന.