ന്യൂഡല്‍ഹി: അഫിഗാനിസ്ഥാനിന്റെ അതിര്‍ത്തി രാജ്യമായ താജികിസ്ഥാനില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തി. തുടര്‍ന്ന് ഇന്ത്യയിലും പാക്കിസ്ഥാനിലും ഭൂചലനം ഉണ്ടായി.

വൈകുന്നേരം 4.15-ഓടെയാണ് പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരിയ തോതില്‍ ഭൂചലനമുണ്ടാതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാശ്മീര്‍ താഴ്‌വരയിലും ഭൂചലനം അനുഭവപ്പെട്ടു.