ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും തുടര്‍നടപടികള്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു. ബാങ്കിതര സ്ഥാപനങ്ങള്‍ ഗോള്‍ഡ് ലോണിന് പണമായി നല്‍കുന്ന തുകക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാണ് മോദി സര്‍ക്കാര്‍ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്നത്.
സ്വര്‍ണ പണയവായ്പക്ക് ഇനി പണമായി 25000 രൂപയിലധികം നല്‍കരുതെന്നാണ് പുതിയ നിര്‍ദേശം. നേരത്തെ ഒരു ലക്ഷം രൂപ വരെ പണമായി നല്‍കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത് അനുവദനീയമല്ലെന്നും 25000 രൂപയില്‍ കൂടുതലുള്ള തുകയാണ് വായ്പ അനുവദിക്കുന്നതെങ്കില്‍ ചെക്ക് ആയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്‌തോ തുക നല്‍കാം.
നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ഭേദഗതി ചെയ്ത ആദായനികുതി നിയമത്തിലെ പ്രത്യേക നിയമപ്രകാരം പണ ഇടപാടുകളുടെ പരിധി കുറച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വര്‍ണ വായ്പയിലും പുതിയ നിയന്ത്രണമേര്‍പ്പെടുത്തിയത്.
Be the first to write a comment.