മുബൈ: പഴയ 1000, 500 നോട്ടുകള്‍ മാറാന്‍ ശ്രമിച്ച രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്റുകള്‍ ഉള്‍പ്പെടെ നാല് പേര്‍ നവി മുംബൈയില്‍ പിടിയില്‍. ഇവരില്‍ നിന്ന് ഒരു കോടി രൂപയും പൊലീസ് പിടിച്ചെടുത്തു. നവിമുംബൈയിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.

ഒരു കോടി രൂപയുടെ പഴയ നോട്ടുകള്‍ 2,000ത്തിന്റെ പുതിയ നോട്ടുമാറി മാറ്റിത്തരാമെന്ന വാഗ്ദാനത്തില്‍ പണവുമായി എത്തിയവരാണ് പിടിയിലായത്. പണം മാറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്തവരും ഇവരുടെ സ്‌കോഡാ കാറിനുള്ളില്‍ ഉണ്ടായിരുന്നു. പണം മാറ്റിയെടുക്കുന്നതിന് 30 ശതമാനം കമ്മീഷനാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്.

റായിഗഡിലെ പ്രസാദ് പാട്ടില്‍, നവി മുബൈയിലെ ഹരിചന്ദ്ര സിന്ദ്, പ്രമോദ് പടാലെ, അവിനേഷ് ജൈന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.