Connect with us

kerala

എല്‍ഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും പിറവം നഗരസഭയിൽ കോൺഗ്രസിന് പ്രഥമ വനിതാ ചെയർപേഴ്സൺ

ഇടതുമുന്നണിക്ക് നഗരസഭയില്‍ ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ ഇടത് അംഗത്തിന്റെ വോട്ട് അസാധുവായതോടെ അധ്യക്ഷസ്ഥാനത്തേക്ക് നറുക്കെടുപ്പ് നടത്തേണ്ടി വന്നു.

Published

on

പിറവം നഗരസഭാ അധ്യക്ഷ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അട്ടിമറി വിജയം. ധാരണപ്രകാരം സി.പി.എമ്മിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സി.പി.ഐക്ക് അധ്യക്ഷ സ്ഥാനം കൈമാറുന്നതിനായി വീണ്ടും നടത്തിയ തെരഞ്ഞെടുപ്പിലാണ് സ്ഥാനം യു.ഡി.എഫിന് ലഭിച്ചത്.

ഇടതുമുന്നണിക്ക് നഗരസഭയില്‍ ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ ഇടത് അംഗത്തിന്റെ വോട്ട് അസാധുവായതോടെ അധ്യക്ഷസ്ഥാനത്തേക്ക് നറുക്കെടുപ്പ് നടത്തേണ്ടി വന്നു. ഇതിലൂടെയാണ് കോണ്‍ഗ്രസിലെ ജിന്‍സി മാത്യുവിന് അധ്യക്ഷ സ്ഥാനം ലഭിച്ചത്.

27 അംഗ സമിതിയില്‍ ഇടത് മുന്നണിക്ക് 14ഉം യു.ഡി.എഫിന് 13ഉം അംഗങ്ങളാണുള്ളത്. ആദ്യ 3 വര്‍ഷം ചെയര്‍മാന്‍ സ്ഥാനം സി.പി.എമ്മിനും പിന്നീടുള്ള രണ്ട് കൊല്ലം സി.പി.ഐയ്ക്കും എന്ന ധാരണയിലാണ് ഇടത് മുന്നണി പിറവം നഗരസഭാ ഭരണം തുടങ്ങിയത്. ഉപാധ്യക്ഷ സ്ഥാനം സിപിഎം അംഗത്തിനായിരിക്കും.

അത് 5 വര്‍ഷവും തുടരുമെന്നാണ് വ്യവസ്ഥ. ഇടത് മുന്നണിയിലെ ധാരണ പ്രകാരം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് (സി.പി.എം) സി.പി.ഐയ്ക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം കൈമാറാനായി രാജിവച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച പുതിയ അധ്യക്ഷയെ കണ്ടെത്താന്‍ വോട്ടെടുപ്പ് നടന്നത്.

മുന്നണി ധാരണ പ്രകാരം സിപിഐ അംഗം അഡ്വ. ജൂലി സാബു ഇടത് സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസ് അംഗം ജിന്‍സി മാത്യു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. വേട്ടെടുപ്പില്‍ ഇടത് അംഗം ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായി. ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്‌തെങ്കിലും ബാലറ്റിന്റെ മറുവശത്ത് പേരെഴുതി ഒപ്പിടണമെന്ന വ്യവസ്ഥ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇവരുടെ വോട്ട് അസാധുവായത്.

പിന്നാലെ അധ്യക്ഷയെ തെരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് നടത്തി. ഇത്തവണ ഭാഗ്യം യുഡിഎഫിലെ കോണ്‍ഗ്രസ് അംഗം ജിന്‍സി മാത്യുവിനൊപ്പം നിന്നു. ഇതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും പിറവത്ത് യുഡിഎഫ് ചെയര്‍മാന്‍ നയിക്കുന്ന ഭരണസമിതിയ്ക്ക് കളമൊരുങ്ങി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് വീണ്ടും നിപ; സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം

Published

on

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകി. നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കർശനമായി നിർദേശിച്ചു.

കഴിഞ്ഞ ദിവസമാണ് പനി, ഛർദി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ലക്ഷണങ്ങൾ വല്ലാതെ ​കടുത്തപ്പോൾ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയിൽ നിപ ബാധയെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് പുനെ വൈറോറജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി സ്രവം അയച്ചത്.

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദവും അറബിക്കടലിൽ ചക്രവാതച്ചുഴിയും വടക്കൻ കേരളാ തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മലയോര, തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരളാ, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്

കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം.

Continue Reading

india

അർജുന് വേണ്ടി തെരച്ചിൽ ഊർജിതമാക്കി; മംഗളൂരുവിൽ നിന്ന് റഡാർ എത്തിച്ചു

മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും

Published

on

കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയടക്കം കാണാതായ അർജുന് വേണ്ടി തെരച്ചിൽ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി റഡാർ എത്തിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മംഗലാപുരത്ത് നിന്ന് റഡാർ എത്തിച്ചത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും.

സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക. ദൗത്യം ദുഷ്‌കരമാണെന്നും ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ അറിയിച്ചു. ആറ് മീറ്റർ മണ്ണ് ലോറിക്ക് മുകളിലുണ്ട്. കേരളത്തിൽ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ ഇവിടേക്ക് കടത്തി വിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു

എസ് പി വന്നതിന് ശേഷം മാത്രമേ തീരുമാനിക്കാനാകൂ എന്നാണ് കർണാടക പോലീസ് പറഞ്ഞത്. ഇതോടെ കേരളാ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി.

Continue Reading

Trending