കൊച്ചി: ഫ്‌ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ധന്യമേരി വര്‍ഗീസ് പൊലീസ് കസ്റ്റഡിയില്‍. ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടി കണക്കിന് രൂപ തട്ടിയെന്നതാണ് കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ധന്യയുടെ ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബിന്റെ പിതാവ് ജേക്കബ് സാംസണിന്റെ പേരിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
ജോണ്‍ ജേക്കബിനെയും ഭര്‍തൃ സഹോദരന്‍ സാമുവലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്തു കോടിയോളം രൂപ പലരില്‍ നിന്ന് തട്ടിയെടുത്തുവെന്നാണ് കേസ്. 2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന പേരില്‍ ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് 80 പേരില്‍ നിന്നാണ് കോടികള്‍ തട്ടിയത്. ഭര്‍തൃപിതാവ് ജേക്കബ് സാംസണിന്റെ ഉടമസ്ഥതയിലുള്ള സാംസണ്‍ ആന്റ് സണ്‍സ് ബില്‍ഡേഴ്‌സ് ഡവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് കേസ്. ഇതിന്റെ ഡയറക്ടറാണ് ധന്യമേരി വര്‍ഗീസ്.