കണ്ണൂര്‍: പ്രമുഖ സിനിമാനടന്‍ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി സെബാസ്റ്റ്യന്‍ ജോര്‍ജിന്റെയും പരേതയായ എലിസബത്ത് സെബാസ്റ്റ്യന്റെയും മകള്‍ അര്‍പ്പിത സെബാസ്റ്റ്യനാണ് വധു. ടെക്നോപാര്‍ക്കിലെ ജീവനക്കാരിയാണ് അര്‍പ്പിത. കണ്ണൂര്‍ വാസവ ക്ലിഫ് ഹൗസില്‍ ഒരുക്കിയ മണ്ഡപത്തിലായിരുന്നു വിവാഹം.ഇന്നലെ രാവിലെ 11.45ഓടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അര്‍പ്പിതയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. തികച്ചും സ്വകാര്യമായി നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തക്കളുമാണ് പങ്കെടുത്തത്. സിനിമാ രംഗത്ത് നിന്ന് സത്യന്‍ അന്തിക്കാട്, മാമുക്കോയ, അജു വര്‍ക്ഷീസ്, അനൂപ് ചന്ദ്രന്‍, ശ്രീനിവാസന്റെ മൂത്തമകന്‍ വീനീത് ശ്രീനിവാസന്‍, സന്തോഷ് കീഴാറ്റൂര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സാക്ഷികളായെത്തിയിരുന്നു. നേതാക്കളായ് കെ സുധാകരന്‍, എ ഡി മുസ്തഫ, ഇ.പി ജയരാജന്‍, പി ജയരാജന്‍, കെ.വി സുമേഷ്, സി.എന്‍ ചന്ദ്രന്‍, പി.കെ കൃഷ്ണദാസ്, എഴുത്തുകാരന്‍ എം മുകുന്ദന്‍, പി.വി ബാലകൃഷ്ണന്‍ എന്നിവരും ചടങ്ങിന് എത്തിയിരുന്നു. ശ്രീനിവാസന്‍ സ്വന്തമായി വിളയിച്ചെടുത്ത അരിയും ജൈവ പച്ചക്കറികളുമുപയോഗിച്ചാണ് വിവാഹ ചടങ്ങിനെത്തിയവര്‍ക്ക് ഭക്ഷണമൊരുക്കിയത്.