Connect with us

Health

ഭക്ഷണത്തിലൂടെ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം: അറിയേണ്ട വിഭവങ്ങള്‍

ശരിയായ ഭക്ഷണക്രമം ഹോര്‍മോണുകളെ സന്തുലിതമാക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു

Published

on

സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്നതാണ് സ്തനാര്‍ബുദം. പല കാരണങ്ങളാലും ഈ രോഗം ഉണ്ടാകാമെങ്കിലും, ശരിയായ ഭക്ഷണക്രമം ഹോര്‍മോണുകളെ സന്തുലിതമാക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ് താഴെ പറയുന്നത്.

1. ധാന്യങ്ങള്‍
ധാന്യങ്ങളില്‍ നാരുകളും ഫൈറ്റോന്യൂട്രിയന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ധാന്യങ്ങള്‍ പതിവായി കഴിക്കുന്നത് സ്തനാര്‍ബുദ സാധ്യത കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. നാരുകള്‍ കുടലിലെ ഈസ്ട്രജനെ ബന്ധിപ്പിച്ച് ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാനും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

2. ബെറിപ്പഴങ്ങള്‍
നാരുകള്‍, വിറ്റാമിനുകള്‍, പോളിഫെനോളുകള്‍ എന്നിവ ബെറിപ്പഴങ്ങളില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഡിഎന്‍എ കേടുപാടുകള്‍ പരിമിതപ്പെടുത്താന്‍ കഴിയുന്ന ശക്തമായ ആന്റിഓക്സിഡന്റുകളും ആന്റിഇന്‍ഫ്ളമേറ്ററി പോളിഫെനോളുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

3. പയര്‍വര്‍ഗ്ഗങ്ങള്‍
ബീന്‍സ്, പയര്‍, കടല തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ സസ്യ പ്രോട്ടീനും ഇവ നല്‍കുന്നു. കൂടുതല്‍ പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നവരില്‍ സ്തനാര്‍ബുദ സാധ്യത കുറവാണെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

4. സോയ
സോയയില്‍ അടങ്ങിയിരിക്കുന്ന ഐസോഫ്ലേവോണുകള്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഐസോഫ്ലേവോണുകള്‍ ദുര്‍ബലമായ ഫൈറ്റോന്യൂട്രിയന്റുകളാണ്, ഇവ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ അനുകൂലമായി സ്വാധീനിക്കാം.

5. നട്സ് (കുരുവര്‍ഗ്ഗങ്ങള്‍)
നട്സുകള്‍ പോഷകസമൃദ്ധമായതും ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ നല്‍കുന്നതുമാണ്. പതിവായി നട്സ് കഴിക്കുന്നത് മൊത്തത്തിലുള്ള കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

 

 

Health

മഞ്ഞുകാലത്ത് ചുണ്ടുകളെ ഈ വിധം പരിചരിക്കാം

മഞ്ഞുകാലത്ത് തണുപ്പ് കാരണം പലപ്പോഴും ദാഹം കുറവായിരിക്കും. അതുകൊണ്ട്, കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് വളരെ പ്രധാനമാണ്.

Published

on

ചുണ്ടുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കേണ്ട കാലമാണ് മഞ്ഞുകാലം.പലര്‍ക്കും തണുത്ത കാറ്റും ഈര്‍പ്പം കുറഞ്ഞ അന്തരീക്ഷവും കാരണം ചുണ്ടുകള്‍ വരണ്ടുപോവാനും വിണ്ടുകീറാനും കാരണമാകാറുണ്ട്. ഇതു മറികടക്കാന്‍
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് ചുണ്ടുകള്‍ വരണ്ടുപോകാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.

എത്ര ലിപ് ബാം പുരട്ടിയാലും ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലെങ്കില്‍ ചര്‍മം മൊത്തമായും, പ്രത്യേകിച്ച് ചുണ്ടുകള്‍, വേഗത്തില്‍ വരണ്ടുപോകും. ആവശ്യത്തിന് വെള്ളം കുടിക്കുമ്പോള്‍ ചര്‍മകോശങ്ങളില്‍ ജലാംശം നിലനിര്‍ത്താന്‍ സാധിക്കുകയും, ഇത് ചുണ്ടുകള്‍ വിണ്ടുകീറാനും പൊട്ടാനുമുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട ജലാംശം ചുണ്ടുകളിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാനും, അതുവഴി ചുണ്ടുകളുടെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും.

മഞ്ഞുകാലത്ത് തണുപ്പ് കാരണം പലപ്പോഴും ദാഹം കുറവായിരിക്കും. അതുകൊണ്ട്, കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് വളരെ പ്രധാനമാണ്. തണുത്ത വെള്ളം കുടിക്കാന്‍ മടിയുള്ളവര്‍ക്ക് ചെറുചൂടുള്ള വെള്ളം ഇടവിട്ട് കുടിക്കാം. ജീരകവെള്ളം, ഉലുവയിട്ട വെള്ളം, അല്ലെങ്കില്‍ ഇഞ്ചിയിട്ട വെള്ളം എന്നിവ ഉപയോഗിക്കുന്നത് ശരീരത്തിന് ഊഷ്മളത നല്‍കാനും ജലാംശം നിലനിര്‍ത്താനും സഹായിക്കും. നിങ്ങള്‍ ജോലി ചെയ്യുന്നിടത്തും യാത്രയിലും എപ്പോഴും ഒരു വാട്ടര്‍ ബോട്ടില്‍ കരുതുക. കണ്ണിന്റെ കാഴ്ചയില്‍ വെള്ളം ഉണ്ടെങ്കില്‍ കുടിക്കാന്‍ ഓര്‍മ്മ വരും.

ചുണ്ടുകള്‍ ഉണങ്ങുമ്പോള്‍ നാക്ക് കൊണ്ട് നനക്കുന്നത് താത്കാലിക ആശ്വാസം നല്‍കുമെങ്കിലും അത് ചുണ്ടുകള്‍ കൂടുതല്‍ വേഗത്തില്‍ വരളാന്‍ കാരണമാകും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പഞ്ചസാരയും തേനും ചേര്‍ത്ത പോലുള്ള മൃദലമായ സ്‌ക്രബ്ബുകള്‍ ഉപയോഗിച്ച് എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. പഞ്ചസാരയും തേനും ചേര്‍ത്ത മിശ്രിതം സ്‌ക്രബ്ബറായി ഉപയോഗിക്കാം. എക്‌സ്‌ഫോളിയേഷന്‍ ശേഷം ഉടന്‍ തന്നെ ലിപ് ബാം പുരട്ടുക. അതിശക്തമായ തണുപ്പിലും കാറ്റിലും പുറത്ത് പോകുമ്പോള്‍ സ്‌കാര്‍ഫ് ഉപയോഗിച്ച് ചുണ്ടുകള്‍ മറയ്ക്കുന്നത് കാറ്റേറ്റ് വരളുന്നത് തടയാന്‍ സഹായിക്കും.

എസ്.പി.എഫ് (SPF) ഉള്ള ലിപ് ബാം പകല്‍ സമയങ്ങളില്‍ നിര്‍ബന്ധമായും ഉപയോഗിക്കുക. സൂര്യരശ്മി ഏല്‍ക്കുന്നത് തണുപ്പുള്ള കാലാവസ്ഥയിലും ചുണ്ടുകള്‍ക്ക് ദോഷകരമാണ്. ഉറങ്ങുന്നതിന് മുമ്പ് കട്ടിയുള്ള ലിപ് ബാം (ഷിയ ബട്ടര്‍, കോക്കോ ബട്ടര്‍, സെറാമൈഡ്‌സ് എന്നിവ അടങ്ങിയവ) പുരട്ടുന്നത് രാത്രി മുഴുവന്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

ചുണ്ടുകള്‍ വിണ്ടുകീറുമ്പോള്‍, നുള്ളിയെടുക്കാനോ തൊലിയുരിക്കാനോ ശ്രമിക്കുന്നത് അണുബാധക്കും കൂടുതല്‍ മുറിവുകള്‍ക്കും കാരണമാകും. മെന്തോള്‍, കര്‍പ്പൂരം, യൂക്കാലിപ്റ്റസ് എന്നിവ അടങ്ങിയ ലിപ് ബാമുകള്‍ ഒഴിവാക്കുക, കാരണം ഇവ ചുണ്ടുകളെ കൂടുതല്‍ വരണ്ടതാക്കാന്‍ സാധ്യതയുണ്ട്. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഞ്ഞുകാലത്തും നിങ്ങളുടെ ചുണ്ടുകള്‍ മൃദലവും ആരോഗ്യത്തോടെയും ഇരിക്കും.

 

Continue Reading

Health

പിങ്ക് സോള്‍ട്ട് ആരോഗ്യത്തിന് യഥാര്‍ത്ഥത്തില്‍ നല്ലതാണോ?

പിങ്ക് സോള്‍ട്ട് അഥവാ ഹിമാലയന്‍ സോള്‍ട്ട്, ഇരുമ്പ്, മഗ്‌നീഷ്യം, കാല്‍സ്യം പോലുള്ള ധാതുക്കള്‍ അടങ്ങിയതിനാലാണ് പിങ്ക് നിറം കൈവരിക്കുന്നത്.

Published

on

ഭക്ഷണത്തിന്റെ രുചി നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന ഘടകം ഉപ്പാണ്. അതിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്താല്‍ വിഭവത്തിന്റെ രുചിയില്‍ വലിയ മാറ്റം വരും. ചിലര്‍ക്ക് ഉയര്‍ന്ന സോഡിയം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍, സാധാരണ ഉപ്പിന് പകരമായി ഇപ്പോള്‍ പലരും ഉപയോഗിക്കുന്നത് പിങ്ക് സോള്‍ട്ട് (ഇന്തുപ്പ്) ആണ്. ഇത് സാധാരണ ഉപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമാണെന്ന് കരുതപ്പെടുന്നു.

പിങ്ക് സോള്‍ട്ട് അഥവാ ഹിമാലയന്‍ സോള്‍ട്ട്, ഇരുമ്പ്, മഗ്‌നീഷ്യം, കാല്‍സ്യം പോലുള്ള ധാതുക്കള്‍ അടങ്ങിയതിനാലാണ് പിങ്ക് നിറം കൈവരിക്കുന്നത്. കുറഞ്ഞ പ്രോസസ്സിംഗുള്ളതിനാല്‍ ഇത് കൂടുതല്‍ പ്രകൃതിദത്തമാണെന്ന് കരുതുന്നു. രാജസ്ഥാന്‍, പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ എന്നിവിടങ്ങളാണ് പ്രധാന ഉറവിടങ്ങള്‍.

സാധാരണ ഉപ്പും പിങ്ക് സോള്‍ട്ടും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ധാതുക്കളുടെ അളവിലാണ്. പിങ്ക് സോള്‍ട്ടില്‍ 84 ഓളം ട്രേസ് മിനറലുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് രക്തസമ്മര്‍ദമുള്ളവര്‍ക്ക് ഇത് നല്ലതാണെന്ന് പറയാറുണ്ട്. എന്നാല്‍ സാധാരണ ഉപ്പില്‍ ഈ ധാതുക്കള്‍ ഇല്ലെങ്കിലും തൈറോയ്ഡ് ആരോഗ്യത്തിന് ആവശ്യമായ അയോഡിന്‍ ചേര്‍ത്തിട്ടുണ്ട്. ഇത് അയോഡിന്‍ കുറവ് തടയാന്‍ സഹായിക്കുന്നു.

കുറഞ്ഞ അളവില്‍ ഉള്ള മഗ്‌നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അസ്ഥികളും പേശികളും ആരോഗ്യവാന്‍മാരാകാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു. സാധാരണ ഉപ്പിന്റെ ഏകീകൃത ഘടനയും രുചിയും കാരണം പാചകത്തിലും ബേക്കിങ്ങിലും ഇത് കൂടുതലായി ഉപയോഗിക്കുന്നു. പിങ്ക് സോള്‍ട്ടില്‍ അന്റികേക്കിങ് ഏജന്റുകള്‍ ഇല്ല, അയോഡിനും ചേര്‍ത്തിട്ടില്ല. എന്നാല്‍ രണ്ടു തരത്തിലും സോഡിയം അടങ്ങിയിരിക്കുന്നതിനാല്‍, മിതമായി മാത്രം ഉപയോഗിക്കണം. അമിതമായ സോഡിയം ഉപയോഗം ഉയര്‍ന്ന സമ്മര്‍ദം, ഹൃദ്രോഗം എന്നിവക്ക് കാരണമാകാം.

 

Continue Reading

Health

പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ലളിത മാര്‍ഗങ്ങള്‍

സമീകൃത ഭക്ഷണം ശീലമാക്കുക. പ്രോട്ടീന്‍ കൂടുതലും കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവുമായ സമീകൃതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

Published

on

പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് അത്യാവശ്യമാണ്. ഇത് സാധിക്കാത്ത പക്ഷം നാഡികള്‍, വൃക്കകള്‍, രക്തക്കുഴലുകള്‍ എന്നിവക്ക് കേടുവരുത്തുകയും ഹൃദ്രോഗം അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. രക്തത്തിലെ പഞ്ചസാര കൂടുമ്പോള്‍ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, കാഴ്ച മങ്ങല്‍ എന്നിവയും, കുറയുമ്പോള്‍ വിറയല്‍, വിയര്‍പ്പു, കണ്‍ഫ്യൂഷന്‍, വാക്ക് വ്യക്തത കുറയുക എന്നിവയും അനുഭവപ്പെടാം.

പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രധാന കാര്യങ്ങള്‍

സമീകൃത ഭക്ഷണം ശീലമാക്കുക. പ്രോട്ടീന്‍ കൂടുതലും കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവുമായ സമീകൃതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ധാരാളം പ്രോട്ടീന്‍, ഫൈബര്‍, നോണ്‍സ്റ്റാര്‍ച്ച് പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഭക്ഷണം ദഹനം മന്ദഗതിയിലാക്കുകയും, ഭക്ഷണശേഷമുള്ള ഷുഗര്‍ പെട്ടെന്ന് ഉയരുന്നതു തടയുകയും ചെയ്യുന്നു.

ചീര, ബ്രൊക്കോളി പോലുള്ള പച്ചക്കറികള്‍ അന്നജത്തിനു മുന്‍പ് കഴിക്കുന്നത് ഷുഗര്‍ ഉയരുന്നത് കുറയ്ക്കും. ഭക്ഷണം ചവച്ച് നന്നായി കഴിക്കുക. വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തെ ബാധിക്കും. ശരിയായ ചവയ്ക്കല്‍ ദഹനവും പോഷകങ്ങളുടെ ആഗിരണവും മെച്ചപ്പെടുത്തും.

മൈന്‍ഡ്ഫുള്‍ ച്യൂയിങ്ങ് ഇന്‍സുലിന്‍ പ്രതികരണം മെച്ചപ്പെടുത്തുകയും, ഭക്ഷണശേഷം ഗ്ലൂക്കോസ് ഉയരുന്നത് തടയുകയും ചെയ്യും. സമ്മര്‍ദ്ദം നിയന്ത്രിക്കുക. സ്ട്രെസ് രക്തത്തിലെ പഞ്ചസാര ഉയരാന്‍ കാരണമാകുന്ന പ്രധാന ഘടകമാണ്. ശ്വസന വ്യായാമങ്ങള്‍, ധ്യാനം, ബോക്സ് ബ്രീത്തിങ്ങ് എന്നിവ പരിശീലിച്ച് കോര്‍ട്ടിസോള്‍ കുറയ്ക്കുകയും മനസിനെ ശാന്തമാക്കുകയും ചെയ്യാം.

സമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് ഗ്ലൂക്കോസ് ലെവല്‍ സ്ഥിരതയുള്ളതാക്കും. ഭക്ഷണശേഷം നടക്കുക.ഭക്ഷണത്തിന് ശേഷം കുറഞ്ഞത് 10 മിനിറ്റ് നടക്കുന്നത് ദഹനത്തിനും ഇന്‍സുലിന്‍ പ്രവര്‍ത്തനത്തിനും സഹായകരമാണ്. ഇത് ശരീരത്തിന് ഗ്ലൂക്കോസ് ഊര്‍ജമായി മാറ്റി ഉപയോഗിക്കാന്‍ സഹായിക്കുകയും ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 

Continue Reading

Trending