Connect with us

india

ജോഡോ യാത്ര: കശ്മീരില്‍ നേരിടുന്ന പ്രയാസങ്ങളും അതിശൈത്യത്തിലും ടീ ഷര്‍ട്ട് മാത്രം ധരിച്ച് നടക്കുന്ന രാഹുല്‍ ഗാന്ധിയും

കാലാവസ്ഥ പ്രതികൂലമായ കാരണത്താല്‍ ആദ്യമായാണ് യാത്രയുടെ ഒരു സെഷന്‍ മാറ്റിവെയ്ക്കുന്നത്.

Published

on

കെ.സി.വേണുഗോപാല്‍
(കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി)

ഇന്നലെ രാത്രി താമസിച്ചിരുന്ന ക്യാമ്പുകള്‍ ഇന്ന് വെള്ളവും ചെളിയും കൊണ്ടു നിറയപ്പെട്ടിരിക്കുന്നു. മുന്നോട്ടുപോകാനുള്ള പാതകള്‍ക്ക് മുകളിലേക്ക് രണ്ട് കിലോമീറ്ററോളം ഉയരത്തില്‍ നിന്ന് കൂറ്റന്‍ പാറക്കല്ലുകള്‍ വന്നുപതിക്കുന്ന കാഴ്ച. ചെങ്കുത്തായ മലനിരകള്‍ക്കിടയില്‍ക്കൂടി മുന്‍പില്‍ വളഞ്ഞുപുളഞ്ഞ് കിടക്കുന്ന വഴി കാണാന്‍ കഴിയാത്തത്ര കട്ടിയില്‍ കാഴ്ചകളെ മഞ്ഞ് തടയുന്നു. പലയിടങ്ങളിലും റോഡുകള്‍ പാതിയോളം തകര്‍ന്നുകിടക്കുന്നു. ചിലയിടങ്ങളില്‍ റോഡുകള്‍ ഇല്ലാതായ അവസ്ഥ. അതിനിടയില്‍ നിര്‍ത്താതെ പെയ്യുന്ന മഴയും വിറച്ചുനില്‍ക്കുന്ന അതിശൈത്യവും പിടിമുറുക്കുന്നു.

ഇങ്ങനെ തീര്‍ത്തും പ്രതികൂല സാഹചര്യങ്ങളിലാണ് യാത്രയുടെ അവസാന ദിവസങ്ങള്‍. ജമ്മുവില്‍ നിന്ന് കശ്മീരിലേക്ക് കയറിയ രണ്ടാം പാദത്തിലെ കാഴ്ചകളാണ്.

അതിശൈത്യം ഉണ്ടാകുന്ന സമയങ്ങളിലും മഴയുണ്ടാകുമ്പോഴും റോഡിലേക്ക് കല്ലുകള്‍ ഇടിഞ്ഞുവീഴുന്നത് ഇവിടെ സ്ഥിരം സംഭവമാണ്. ഇന്നലെ യാത്ര കടന്നുവന്ന ജമ്മുശ്രീനഗര്‍ പാതയിലുടനീളം പാറക്കഷ്ണങ്ങള്‍ കുത്തനെ അടര്‍ന്നുവീഴുന്ന അപകടകരമായ കാഴ്ചകള്‍ നേരില്‍ക്കണ്ടു. നേരത്തേ തടസ്സപ്പെട്ട റോഡ് ഗതാഗതം ഇന്ന് പുനസ്ഥാപിച്ചെങ്കിലും പക്ഷേ, വീണ്ടും ആ പാതകള്‍ പാറകള്‍ക്കിടയില്‍ മറഞ്ഞുപോയ അവസ്ഥയായിരിക്കുന്നു. ഈ കുറിപ്പ് എഴുതുന്ന സമയം വരും ദിവസങ്ങളില്‍ യാത്രയ്ക്ക് ഒരുക്കങ്ങള്‍ നടത്താന്‍ പോയ വാഹനങ്ങള്‍ ‘പന്തല്‍’ എന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നു. നിരനിരയായി അവിടെ വാഹനങ്ങള്‍ കിടക്കുന്ന കാഴ്ചയാണിപ്പോള്‍.

അപകടകരമായ ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ഇന്ന് ഉച്ചയ്ക്ക് ശേഷമുണ്ടായിരുന്ന യാത്രയുടെ സെഷന്‍ തത്കാലികമായി വെച്ചിരുന്നു. മറ്റന്നാള്‍, 27ന് യാത്ര പുനരാരംഭിക്കും. കാലാവസ്ഥ പ്രതികൂലമായ കാരണത്താല്‍ ആദ്യമായാണ് യാത്രയുടെ ഒരു സെഷന്‍ മാറ്റിവെയ്ക്കുന്നത്. എന്നാല്‍, നടന്നുപോകാന്‍ നേരിയ സാധ്യതയുള്ള ഇടങ്ങളില്‍ ആ സാധ്യത ഉപയോഗപ്പെടുത്തണമെന്നും ജനങ്ങളെ കാണണമെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ ഉറച്ച നിലപാടാണ് എവിടെയുമെന്ന പോലെ ഈ ഘട്ടത്തിലും മുന്നോട്ടുപോകാന്‍ യാത്രയ്ക്ക് ഊര്‍ജം നല്‍കുന്നത്.

Jammu does what rest of Bharat couldn't — Rahul Gandhi shuns t-shirt-only  look for 'raincoat'

ഒരു വശത്ത് സുരക്ഷാ കാരണങ്ങളും മറുവശം പ്രകൃതിയുടെ പരീക്ഷണങ്ങളും പ്രതിബന്ധങ്ങള്‍ തീര്‍ക്കുമ്പോഴും ചില കാഴ്ചകള്‍ മനം നിറയെ നോക്കിനില്‍ക്കേണ്ടി വന്നു. എല്ലാ വെല്ലുവിളികളും ഞങ്ങള്‍ക്കുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ അവസാന പാദം ആവേശത്തിലാഴ്ത്തുന്നത് കുറേ മനുഷ്യരാണ്. തകര്‍ത്തുപെയ്യുന്ന മഴയും അസഹനീയമായ ശൈത്യവും കീഴടക്കാത്ത മനസ്സുകളുമായി ഇന്നാട്ടിലെ ജനത ചെളിയൂറി കിടക്കുന്ന വഴികള്‍ക്കിരുവശവും യാത്രയ്ക്ക് അഭിവാദ്യങ്ങള്‍ നേരാനായി കൂട്ടംകൂടി നില്‍ക്കുന്ന കാഴ്ച യാത്രികരായ ഞങ്ങളെ ഈ തടസ്സങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകാന്‍ കരുത്ത് നല്‍കുന്നു.

കൊടുംചൂടും മഴയും തണുപ്പും അതിശൈത്യവും ശരീരത്തിനെ തളര്‍ത്തിത്തുടങ്ങിയെന്ന് തോന്നുന്ന നിമിഷങ്ങളില്‍ കരുത്തുപകരുന്ന ജനത ഒരൊറ്റ ഇന്ത്യയായി യാത്രയ്‌ക്കൊപ്പം ചേരുന്ന കാഴ്ച നല്‍കുന്ന കരുത്ത് ഏത് പ്രതിസന്ധികളെയും അതിജീവിക്കാന്‍ ശേഷിയുള്ളതാണ്. യാത്ര മുന്നോട്ടുതന്നെ പോവുകയാണ്, കശ്മീരിന്റെ സ്‌നേഹവായ്പുകള്‍ ഏറ്റുവാങ്ങി.

india

487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ കൂടി അമേരിക്ക തിരിച്ചയക്കും: വിദേശകാര്യ മന്ത്രാലയം

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ഈ സംഖ്യകള്‍ ഉയര്‍ന്നേക്കാമെന്നും അവര്‍ സൂചിപ്പിച്ചു.

Published

on

അമേരിക്കയിലുള്ള 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ കൂടി ഉടന്‍ തിരിച്ചയക്കുമെന്നും യു.എസ് അധികൃതര്‍ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര ഈ വിവരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ഈ സംഖ്യകള്‍ ഉയര്‍ന്നേക്കാമെന്നും അവര്‍ സൂചിപ്പിച്ചു.

ജനുവരി 5നാണ് നാടുകടത്തപ്പെട്ട 104 കുടിയേറ്റക്കാരുമായി യു.എസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറില്‍ വന്നിറങ്ങിയത്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ കര്‍ശന നടപടിയുടെ ഭാഗമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന് കീഴിലുള്ള ആദ്യത്തെ നാടുകടത്തലിന്റെ തുടക്കം കുറിക്കലായിരുന്നു ഇത്.

അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചയക്കുമ്പോള്‍ കൈകളും കാലുകളും വിലങ്ങിട്ടതിനെതിരെ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. 2009 മുതല്‍ ആകെ 15,668 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ യു.എസില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യ മന്ത്രി അടുത്തിടെ അറിയിച്ചിരുന്നു.

Continue Reading

india

പോക്‌സോ കേസ് റദ്ദ് ചെയ്യണം; യെദ്യൂരപ്പയുടെ ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളി

വീട്ടിൽ സഹായം അഭ്യർത്ഥിച്ചു വന്ന 17കാരിക്കുനേരെ യെദ്യൂരപ്പ ലൈംഗിക അതിക്രമം നടത്തുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്. 

Published

on

പോക്സോ കേസ്‌ റദ്ദാക്കണമെന്ന കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യെദ്യൂരപ്പയുടെ ആവശ്യം കർണാടക ഹൈക്കോടതി തള്ളി. അതേസമയം യെദ്യുരപ്പയുടെ പ്രായം പരിഗണിച്ച്‌ കേസിൽ കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. വീട്ടിൽ സഹായം അഭ്യർത്ഥിച്ചു വന്ന 17കാരിക്കുനേരെ യെദ്യൂരപ്പ ലൈംഗിക അതിക്രമം നടത്തുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ സദാശിവ നഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മന്റ് അന്വേഷണം നടത്തുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കുറ്റകൃത്യം മറച്ചു വെക്കുന്നതിനായി പെൺകുട്ടിയുടെ അമ്മക്ക് യെദ്യൂരപ്പ പണം നൽകിയെന്നും കുറ്റപത്രത്തിലുണ്ട്.

കേസിൽ യെദ്യൂരപ്പയുടെ സഹായികൾ ഉൾപ്പടെ നാലുപ്രതികളാണുള്ളത്. കേസ്‌ രാഷ്ട്രീയ പ്രേരിതമാണെന്ന യെദ്യുരപ്പയുടെ വാദം കോടതി അംഗീകരിച്ചില്ല.

Continue Reading

india

യു.പിയിലെ മഹാകുംഭമേളയ്ക്കിടെ തീപ്പിടുത്തം

മഹാകുംഭമേള നടക്കുന്ന ക്ഷേത്രത്തിനടുത്തുള്ള ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18 ലാണ് സംഭവമുണ്ടായത്.

Published

on

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയില്‍ തീപ്പിടുത്തമുണ്ടായതായി റിപ്പോര്‍ട്ട്. മഹാകുംഭ മേളയ്ക്കിടയില്‍ തീപ്പിടുത്തമുണ്ടായതായി അഗ്‌നിശമനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാകുംഭമേള നടക്കുന്ന ക്ഷേത്രത്തിനടുത്തുള്ള ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18 ലാണ് സംഭവമുണ്ടായത്. തീ അണയ്ക്കുന്നതിനായുള്ള ശ്രമത്തിലാണ് തങ്ങളെന്നും അഗ്‌നിശമന സേന അറിയിച്ചു.

സംഭവത്തില്‍ ആളാപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പൂര്‍ണമായും സംഭവസ്ഥലം അഗ്‌നിശമന സേനാംഗങ്ങളുടെ പരിധിയിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓള്‍ഡ് ജി.ടി റോഡിലെ തുളസി ചൗരാഹയ്ക്ക് സമീപമുള്ള ഒരു ക്യാമ്പില്‍ തീപ്പിടുത്തമുണ്ടായതായും തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നിശമന സേനയ്ക്ക് കഴിഞ്ഞുവെന്നും ഖാക്ക് ചൗക്ക് പൊലീസ് ഇന്‍സ്പെക്ടര്‍ യോഗേഷ് ചതുര്‍വേദി അറിയിച്ചു.

Continue Reading

Trending