അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാനായി നടന്‍ ദിലീപ് ആലുവ സബ്ജയിലില്‍ നിന്നും പുറത്തിറങ്ങി. നീണ്ട രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് വീട്ടിലേക്ക് ചെല്ലുന്നത്. കനത്ത സുരക്ഷയിലാണ് ദിലീപിനെ പുറത്തിറക്കിയത്. ആലുവ ഡിവൈഎസ്പിക്കാണ് സുരക്ഷാ ചുമതല. മുന്ന് സിഐമാരും നാല് എസ്‌ഐമാരുമാണ് സംഘത്തിലുളളത്. ആലുവ മണപ്പുറത്തും വീട്ടിലുമായി രാവിലെ എട്ടുമുതല്‍ പത്തുവരെ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്.