ഹുബ്ബള്ളി ഷിരേവാഡ സ്വദേശിയായ മുസ്ലീം യുവാവ് മതം മാറി ഹിന്ദു കാമുകിക്ക് താലിചാര്‍ത്തി. മുസ്താഖ് രാജേസാബ് നദഫ് എന്ന 28 കാരനായ യുവാവാണ് ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തില്‍ ചേര്‍ന്നത്. ബസവനഹല്ലി ഓംകാരേശ്വര ക്ഷേത്രത്തിലായിരുന്നു ചടങ്ങില്‍ ഹുബ്ബള്ളി ഷിരേവാഡ സ്വദേശിനി തന്നെയായ വിജയലക്ഷ്മിയെയാണ് (21) മുസ്താഖ് വിവാഹം കഴിച്ചത്.
മുസ്ലീം പേര് മാറ്റി പ്രതാപ് എന്നായിരുന്നു വിവാഹത്തിനു ശേഷം മുസ്താഖ് സ്വീകരിച്ച പേര്. മതംമാറ്റച്ചടങ്ങും വിവാഹത്തിനും നേതൃത്വം വഹിച്ചത് ഹിന്ദുമഹാസഭയായിരുന്നു. സംഘപരിവാര്‍ സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിന് കാര്‍മികത്വം വഹിച്ചത് ശ്രീരാമസേന ദേശീയ രപ്രസിഡന്റ് പ്രമോദ് മുത്തലിക് ആണ്.