കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്.പി എ.വി ജോര്‍ജ്. കാവ്യാ മാധവനെ ചോദ്യം ചെയ്തെന്നും ഉദ്യോഗസ്ഥരുടെ മുന്നില്‍ നടി പൊട്ടികരഞ്ഞെന്നുമുള്ള വാര്‍ത്തകളെ പാടെ തള്ളിക്കളയുന്നതായിരുന്നു എസ യുടെ വാക്കുകള്‍. കാവ്യയെ ചോദ്യം ചെയ്തന്നും അറസ്റ്റ് ചെയ്തെന്നും വേരെയുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പല മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു.

അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യയെ വിളിപ്പിച്ചേക്കാമെന്ന് എസ്.പി എ.വി ജോര്‍ജ് വ്യക്തമാക്കി. എന്നാല്‍ കേസിനെ സംബന്ധിച്ച് കൂടുതല്‍ സംസാരിക്കാന്‍ എസ്.പി തയാറായില്ല. അതേസമയം നടിയെ സംബന്ധിച്ച മാധ്യമ വാര്‍ത്തകളം വിമര്‍ശിക്കാനും റൂറല്‍ എസ്.പി എ.വി ജോര്‍ജ് ശ്രമിച്ചില്ല.