നടി ആക്രമിക്കപ്പെട്ട കേസില്‍ കേസില്‍ ഗൂഢാലോചന പുതിയതായി ഉണ്ടായതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. നടന്‍ ദിലീപ് അറസ്റ്റിലായ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിന്റെ ഭാഗമായാണ് കേസിലെ ഗൂഢാലോചന പുറത്തായതെന്നും നേരത്തെ ഗൂഢാലോചന സംബന്ധിച്ച് വിവരങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കൊടിയേരി പറഞ്ഞു.

നേരത്തെ കേസിന്റെ തുടക്കത്തില്‍ സംഭവത്തില്‍ ഗൂഢാലോചനയൊന്നും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അതേസമയം സര്‍ക്കാറിന് മുന്‍ വിധിയില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി പ്രതി ആരായാലും പിടിയിലാകുമെന്നും കൊടിയേരി വ്യക്തമാക്കി.