കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഗൂഢാലോചനക്കേസില്‍ പ്രതി പട്ടികയിലുള്ള നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ഗൂഢാലോചനയില്‍ ദിലീപിനു പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്തത് കള്ളക്കേസ് ആണെന്നും ദിലീപിനെ കുടുക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു.