സോള്‍: അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി വീണ്ടും ഉത്തരകൊറിയ. ജപ്പാന്‍ മുകളിലൂടെ മിസൈല്‍ അയച്ചാണ് ഉത്തരകൊറിയ വീണ്ടും പ്രകോപനം നടത്തിയത്. ഇന്നു പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗ് തീരമേഖലയില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ ജപ്പാനു മുകളിലൂടെ പറന്ന് പെസഫിക് സമുദ്രത്തില്‍ പതിച്ചതായി ദക്ഷിണ കൊറിയയും ജപ്പാനും സ്ഥിരീകരിച്ചു. 2700 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് മിസൈല്‍ സമുദ്രത്തില്‍ പതിച്ചത്.
മിസൈല്‍ വിക്ഷേപണത്തിലൂടെ അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ കരുത്തു കാട്ടുകയാണ് ഉത്തരകൊറിയ. അമേരിക്കയുടെ സഖ്യകക്ഷിയായ ജപ്പാനെതിരെ മിസൈല്‍ വിക്ഷേപിച്ച ഉത്തരകൊറിയയുടെ പ്രവൃത്തി അമേരിക്കയെ വെല്ലുവിളിക്കുന്നതാണ്. സമാധാന ചര്‍ച്ചകള്‍ക്ക് കാത്തു നില്‍ക്കാതെ കഴിഞ്ഞ ശനിയാഴ്ച ഉത്തരകൊറിയ മൂന്നു മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.