പത്തനാപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ പ്രതിയായ നടന്‍ ദിലീപ്, കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി. പത്തനാപുരത്തെ വീട്ടിലെത്തിയാണ് ഗണേഷ്‌കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം ഇരുവരും സംസാരിച്ചു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
റിമാന്റില്‍ കഴിയവെ ദിലീപിനെ ജയിലിലെത്തി ഗണേഷ്‌കുമാര്‍ കണ്ടിരുന്നു. തുടര്‍ന്ന് ദിലീപിനെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തത് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ദിലീപിന്റേത് സൗഹൃദസന്ദര്‍ശനമായിരുന്നുവെന്നാണ് ഗണേഷ്‌കുമാറിന്റെ ഓഫീസ് അറിയിച്ചത്. കൊട്ടാരക്കരയിലെത്തി ഗണേഷ്‌കുമാറിന്റെ പിതാവ് ആര്‍.ബാലകൃഷ്ണപിള്ളയെയും സന്ദര്‍ശിച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.