Video Stories
മുത്തലാഖ് ബില്‍: ലോക് സഭയില്‍ നിലപാട് വ്യക്തമാക്കി ഇടി; മുഴുവന്‍ വീഡിയോ കാണാം
ലോക് സഭയില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയുടെ പ്രസംഗ വീഡിയോ പുറത്ത്. ബില്ലിനെതിരായി പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാതെ സ്പീക്കര്‍ ഏകാധിപത്യപരമായ സമീപനമെടുത്തതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തന്ന പ്രസംഗം ഇടി തന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് പുറത്തുവിട്ടത്.
മുഴുവന്‍ വീഡിയോ കാണാം
മുത്തലാഖ് ബില്ലിന്റെ കാര്യത്തില്‍ ബി.ജെ.പി സര്‍ക്കാറിന് ദുഷ്ടലാക്ക് മാത്രമാണുള്ളതെന്ന് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി പറഞ്ഞു. ലോക് സഭയില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ല് വ്യക്തി നിയമങ്ങളുടെ മേലുള്ള കടന്നു കയറ്റമാണന്നു പറഞ്ഞ അദ്ദേഹം ഒരു സമുദായത്തിലെ പുരുഷന്മാര് അത്രയും സ്ത്രീകളോട് ക്രൂരമായ സമീപനമെടുക്കുന്നവരാണെന്ന മിഥ്യ സമൂഹത്തിനു മുന്നില്‍ കൃത്രിമമായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പറഞ്ഞു.
ബില്ലിനെ എതിര്‍ക്കുന്ന തങ്ങളാരും മുത്തലാഖിന് വേണ്ടി വാദിക്കുന്നവരോ, അതിന്റെ വക്താക്കളോ അല്ല. മഹത്തായ ഒരു സഭയില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് അതിന്റെ അനിവാര്യതയാണെന്നും ഇ.ടി പറഞ്ഞു.
സുപ്രീം കോടതി തന്നെ നിരോധിച്ച മുത്തലാഖിനെ സംബന്ധിച്ച് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നതെന്തിനാണ്. ഇല്ലാത്ത ഒരുകാര്യം പെരുപ്പിച്ച് അവതരിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇ.ടി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ 16%നും 17%നും ഇടയിലേയുള്ളൂ. അതില്‍ വളരെകുറച്ച് ത്വലാഖ് മാത്രമാണ് നടക്കുന്നത്. ത്വലാഖില്‍ തന്നെ മുത്തലാഖ് തീര്‍ത്തും വിരളമാണ്.
ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനു തന്നെ അറിയാവുന്നതാണ്. എന്നാല്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ സര്‍ക്കാറിനിതില്‍ ക്രൂരമായ അജണ്ടയുണ്ട്. കൊതുകിനെ കൊല്ലാന്‍ തോക്കടുക്കുന്ന പ്രകൃതക്കാരാണ് സര്‍ക്കാറെന്നും ഇ.ടി ആരോപിച്ചു.
മുത്തലാഖ് ബില്ലിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച ധൃതിയും ആവേശവും ഈ മഹത്തായ സഭയുടെ പവിത്രതയെ തന്നെ തകിടം മറിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഏകസിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള പാലംവെക്കുകയാണ്സര്‍ക്കാര്‍ ചെയ്യുന്നത്. ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ എം.ജെ. അക്ബര്‍് ചെയ്ത പ്രസംഗം തന്നെ അതിന്റെ മുന്നറിയിപ്പാണ്. ശരീഅത്ത് എന്നാല്‍ ജീവിതക്രമം മാത്രമാണ് അത് മാറ്റാവുന്നതാണെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. ഇത് തുറന്ന് കാണിക്കുന്നത് ബി.ജെ.പിയുടെ മനസ്സാണ്. ശരീഅത്ത് മാറ്റാന്‍ പറ്റില്ലെന്നും അത് മാറ്റാന്‍ സമ്മതിക്കില്ലെന്നും ഇ.ടി പറഞ്ഞു.
ഈ നിയമത്തിലെ ഏറ്റവും വിചിത്രമായ ഭാഗം വിവാഹമോചനം നടത്തിയ ഭര്‍ത്താവിനെ മൂന്ന് കൊല്ലം ജയിലിലടക്കാമെന്നും അദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും അദ്ദേഹം തന്നെ ചെലവിന് കൊടുക്കണമെന്നുള്ളതാണ്. ഈ നിയമത്തെ മുസ്ലിം ലീഗ് പാര്‍ട്ടി ശക്തിയുക്തം എതിര്‍ക്കുമെന്നും ഇടി മുഹമ്മദ് ബഷീര്‍ എം.പി ലോക്സഭയില്‍ പറഞ്ഞു.
കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ലോക്സഭയില്‍ അവതരിപ്പിച്ച മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്നലെ മുസ്്ലിം ലീഗ് എംപിമാര്‍ ഇറങ്ങിപ്പോയിരുന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചാണ് ലീഗ് അംഗങ്ങളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ വോട്ടെടുപ്പില്‍ നിന്നും ഇറങ്ങിപ്പോയത്.
ബില്ലിനെതിരായി പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാതെ സ്പീക്കര്‍ ഏകാധിപത്യപരമായ സമീപനമാണെടുത്തതെന്നും എം.പിമാര്‍ കുറ്റപ്പെടുത്തി. ബില്ലിനെതിരെ പാര്‍ട്ടി കോടതിയെ സമീപിക്കുമെന്ന് മുസ്്ലിം ലീഗ് അറിയിച്ചു. ഒരു മുസ്്ലിം സംഘടനകളോടും ആലോചിക്കാതെ കേന്ദ്രം കൊണ്ടു വന്ന ബില്ലിലെ മൂന്നാം ക്ലോസ് എല്ലാ തരം തലാഖുകളെ കുറിച്ചു സൂചിപ്പിക്കുന്നുണ്ടെന്നും ഇത് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നതാണെന്നും മുസ്ലിം ലീഗ് എം.പിമാര്‍ പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
News3 days ago
കൃത്രിമ മധുരത്തിന് പകരം കൊക്കകോളയില്‍ ഇനി കരിമ്പ് പഞ്ചസാര ഉപയോഗിക്കും; ട്രംപ്
-
kerala3 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യൂതി ലൈന്‍ ഉള്ളപ്പോള്‍ സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ല: മന്ത്രി വി.ശിവന്‍കുട്ടി
-
india3 days ago
സ്വര്‍ണക്കടത്ത് കേസ്; കന്നഡ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ
-
Education3 days ago
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
-
kerala3 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കും; ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി