ന്യൂഡല്‍ഹി: ദളിത് നേതാക്കള്‍ മഹാരാഷ്ട്രയില്‍ ആഹ്വാനം ചെയ്ത മഹാബന്ദ് പിന്‍വലിച്ചു. ദളിത് നേതാവ് പ്രകാശ് അംബേദ്കറാണ് ഇക്കാര്യം അറിയിച്ചത്. സംയമനം പാലിക്കണമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി കഴിഞ്ഞ ദിവസം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ബന്ദ് പിന്‍വലിച്ചത്.
ഇന്നു നടത്തിയ ബന്ദില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറി. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ മെട്രോ ട്രെയിനും വാഹനങ്ങള്‍ക്കും നേരെ പരക്കെ ആക്രമണമുണ്ടായത്. ബാന്ദ്രയിലെ പ്രധാന റോഡുകള്‍ സമരക്കാര്‍ തടസ്സപ്പെടുത്തി. നാഗ്പൂര്‍, പൂനെ, ബരാമട്ടി എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് താനെ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.