ഏറണകുളം ത്യപ്പൂണിത്തറയില്‍ ഫര്‍ണീച്ചര്‍ കടക്ക് തീ പിടിച്ച് ഒരു മരണം.ചമ്പക്കര സ്വദേശി തൊട്ടിയൂര്‍ പ്രസന്നനാണ് മരിച്ചത്.ഫര്‍ണീച്ചര്‍ കടയുടമയും മരിച്ച വ്യക്തിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇതാകാം ഇയാളെ കടക്ക് തീയ്യീട്ട് ആത്മഹത്യ ചെയ്യാന്‍ പ്രരിപ്പച്ചെതന്ന് കരുതപ്പെടുന്നു.

ഫര്‍ണിച്ചര്‍ കടയുടമ സുധീര്‍ മരിച്ച വ്യക്തിയില്‍ നിന്നും പലതവണയായി പണം വാങ്ങിയിരുന്നു എന്നും പണം തിരിച്ച് നല്‍കാത്തതിന്റെ പേരില്‍ വാക്കുതര്‍ക്കം വരെ ഉണ്ടായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു. പണം തിരിച്ചു കിട്ടാത്ത മനോവിഷമത്തില്‍ ആകാം പ്രസന്നന്‍ കടക്ക് തീയിട്ടത് എന്ന് പോലീസ് കരുതുന്നു.

രണ്ട് നിലയിലായി പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ കടയുടെ മുകള്‍ ഭാഗത്താണ് സുധീറിന്റെ കുടുംബം താമസിക്കുന്നത്. തീയും പുകയും ഉയരുന്നത് കണ്ടാണ് സുധീറും കുടുംബവും എഴുന്നേറ്റത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരെ രക്ഷിച്ചത്. എന്നാല്‍ സംഭവസ്ഥലത്തുതന്നെ പ്രസന്നന്‍ മരിച്ചു.