X

ഡേറ്റ ഡിലീറ്റ് ചെയ്യരുത്; ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ബിബിസി

ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് കുത്തിമറിഞ്ഞ് പരിശോധന നടത്തുകയാണ്. പരിശോധനയുടെ മൂന്നാം ദിവസം ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ഒരു വിവരങ്ങളും ഡിലീറ്റ് ചെയ്യരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ബിബിസി. ആദായ നികുതി ഉദ്യോഗസ്ഥരുമായി സഹകരിക്കാനും മാധ്യമ സ്ഥാപനം ആവശ്യപ്പെട്ടു.

ആദായ നികുതി വകുപ്പിന്റെ പരിശോധന മൂലം മാനസികവും വൈകാരികവുമായ പീഡനം അനുഭവിച്ചാല്‍ അവര്‍ക്ക് പിന്തുണ നല്‍കുമെന്നും കമ്പനി പറഞ്ഞു. ബിബിസിയുടെ ഡല്‍ഹി ഓഫീസില്‍ പരിശോധന ആരംഭിച്ചപ്പോള്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും അവരോട് വീട്ടിലേക്ക് മടങ്ങി പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിബിസിയുടെ അന്താരാഷ്ട്ര നികുതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ ചൊവ്വാഴ്ച രാവിലെ 11:30 നാണ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ എത്തിയത്.

ആദായനികുതി വകുപ്പ് പരിശോധന തുടരുമ്പോഴും പ്രക്ഷേപണ സേവനങ്ങള്‍ക്ക് യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. ആവശ്യമായ എല്ലാ ജീവനക്കാരും ഓഫീസില്‍ നിന്ന് ജോലി ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

webdesk13: