കടുവയെ കണ്ട് ഞെട്ടി നാട്ടുകാര്‍. എന്നാല്‍ യാഥാര്‍ത്ഥ്യം മനസിലായപ്പോള്‍ ചിരി നിര്‍ത്താനായില്ല. മലേഷ്യയിലാണ് സംഭവം. മലേഷ്യന്‍ ആനിമല്‍ അസോസിയേഷനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു തെരുവുനായക്ക് ആരോ കടുവയുടെ നിറം പെയിന്റ് ചെയ്ത് പുറത്തിറക്കിയത് കണ്ടാണ് നാട്ടുകാര്‍ പേടിച്ചത്.

ഒറ്റ നോട്ടത്തില്‍ കടുവയാണെന്ന് തോന്നുന്ന തരത്തിലാണ് തെരുവുനായയ്ക്ക് പെയിന്റ് ചെയ്തിരിക്കുന്നത്. അതേസമയം സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തെരുവുനായയ്ക്ക് പെയിന്റ് അടിച്ചയാളെ കണ്ടെത്തണമെന്ന് നിരവധി പേരാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. പെയിന്റ് നായയുടെ ജീവന്‍ അപകടത്തിലാക്കുമെന്നാണ് മൃഗസംരക്ഷകര്‍ വാദിക്കുന്നത്.

Bantu Animal Malaysia cari tahu lokasi di mana dan milik siapa?Hadiah misteri menanti kepada pemberi maklumat lengkap…

Posted by Persatuan Haiwan Malaysia – Malaysia Animal Association on Friday, August 28, 2020

അതേസമയം, മലേഷ്യയില്‍ എവിടെനിന്നുള്ള ചിത്രമാണ് പ്രചരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നായയുടെ ഉടമയെക്കുറിച്ച് രഹസ്യ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും മലേഷ്യന്‍ ആനിമല്‍ അസോസിയേഷന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.