കണ്ണൂര്‍: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ച സിപിഎമ്മിന് താക്കീതുമായി കെ.സുധാകരന്‍ എംപി. കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അക്രമം തുടരണമോ വേണ്ടയോ എന്ന് സിപിഎം പരസ്യമായി പറയണം. കണ്ണൂര്‍ ജില്ലയില്‍ സിപിഎം അടിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചടിക്കും. തുടര്‍ച്ചയായി അക്രമം നടത്തുകയും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുകയുമാണ് സിപിഎമ്മെന്നും സുധാകരന്‍ പറഞ്ഞു.