ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഡിപി തകര്‍ച്ച ചൂണ്ടിക്കാട്ടിയ രാഷ്ട്രീയ നിരീക്ഷകനോട് ക്ഷുഭിതനായി ടൈംസ് നൗ അവതാരകന്‍ രാഹുല്‍ ശിവശങ്കര്‍. രാജ്യത്തിന്റെ സമയം കളയരുതെന്നായിരുന്നു ദേഷ്യത്തോടെ അവതാരകന്റെ നിര്‍ദേശം. സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് രാഷ്ട്രീയ നിരീക്ഷകന്‍ സുമന്ത് രാമന്‍ രാജ്യത്തിന്റെ ജിഡിപി തകര്‍ച്ചയും അതിര്‍ത്തിയിലെ ചൈനീസ് അധിനിവേശവും ചൂണ്ടിക്കാട്ടിയത്.

രാജ്യത്തിന്റെ ജിഡിപി തകര്‍ച്ച അവഗണിച്ചതിലുള്ള വിയോജിപ്പാണ് സുമന്ത് രാമന്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ജിഡിപിയുടെ കാര്യം എകണോമിയുടെ ചര്‍ച്ചയിലാണ് പറയേണ്ടതെന്നായിരുന്നു അവതാരകന്റെ മറുപടി. അതിനായി ചിലപ്പോള്‍ താങ്കളെ ക്ഷണിക്കില്ലെന്നും. ‘ഒന്നുമില്ലായ്മയുടെ മാസ്റ്ററാണ്’ താങ്കളെന്നും അവതാരകന്‍ പറഞ്ഞു. ജിഡിപി എന്താണെന്ന് താങ്കള്‍ക്കറിയില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അവതാരകന്‍ പറഞ്ഞു.