ബെല്ലിയ: ഭരണഘടനാ ശില്‍പി ബി. ആര്‍ അംബേദ്കറിനെ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചാരണം നടത്തിയതിന് നാല് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ദളിത് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിലും സംഘം പ്രതികളാണ്. ഉത്തര്‍ പ്രദേശിലെ റെയോട്ടി മേഖലയിലാണ് സംഭവം.
ദുര്‍ഗേഷ് പാണ്ഡ്യേ, അങ്കേഷ് പാണ്ഡ്യേ, റിതേഷ്, തേജ് നരൈന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് സൂപ്രണ്ട് ശ്രിപര്‍ണ ഗാംഗുലി അറിയിച്ചു. ഇവര്‍ക്കെതികെ എസ് സ/എസ്ടി സംരക്ഷണ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഘത്തിന്റെ മര്‍ദ്ദനമേറ്റ ശിവ പ്രകാശ് പാസ്വാന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.