Connect with us

kerala

ഡോ. എം.എസ് സ്വാമിനാഥന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Published

on

തിരുവനന്തപുരം: ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി കാര്‍ഷിക മേഖലയെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്നു ഡോ. എം.എസ് സ്വാമിനാഥന്‍. കാര്‍ഷിക മേഖലയില്‍ എം.എസ് സ്വാമിനാഥന്‍ നടപ്പിലാക്കിയ പദ്ധതികളാണ് ഭക്ഷോത്പാദന രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിച്ചത്. കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയക്കും വേണ്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

കാര്‍ഷിക മേഖലയിലെ അഭിവൃദ്ധിക്കായി ശാസ്ത്രീയ കണ്ടെത്തലുകളെയും ശാസ്ത്രീയ കൃഷി രീതികളെയും ജനകീയമാക്കിയാണ് എം.എസ് സ്വാമിനാഥന്‍ രാജ്യത്ത് ഹരിത വിപ്ലവം നടപ്പാക്കിയത്. അമേരിക്കന്‍ ശാസ്ത്രജ്ഞനായ നോര്‍മന്‍ ബോര്‍ലോഗിന്റെ ഗവേഷണങ്ങളുടെ തുടര്‍ച്ചയായി ഇന്ത്യന്‍ പരിസ്ഥിതിക്ക് അനുയോജ്യമായ അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ എം.എസ് സ്വാമിനാഥന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുക്കുകയും അവ കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഹരിത വിപ്ലവം നടപ്പാക്കുകയും ചെയ്തു. 1966 ല്‍ മെക്‌സിക്കന്‍ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങക്ക് അനുസൃതമാക്കി മാറ്റിയെടുത്ത് പഞ്ചാബിലെ പാടശേഖരങ്ങളില്‍ നിന്നും സ്വാമിനാഥന്റെ നേതൃത്വത്തില്‍ നൂറു മേനി കൊയ്‌തെടുത്തു.

മഹാത്മാ ഗാന്ധിക്കും രവീന്ദ്രനാഥ ടഗോറിനുമൊപ്പം ഇരുപതാം നൂറ്റാണ്ടില്‍ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരില്‍ ഒരാളായും ഡോ. എം.എസ് സ്വാമിനാഥനെ ടൈം മാഗസിന്‍ തെരഞ്ഞെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍, കാര്‍ഷിക മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി, നെല്ലുഗവേഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍, ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ ദ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് പ്രസിഡന്റ്, ദേശീയ കര്‍ഷക കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികളില്‍ അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്.

കുട്ടനാട്ടുകാരനായ എം.എസ് സ്വാമിനാഥന്‍ ലോകം അറിയപ്പെടുന്ന കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവായും അറിയപ്പെട്ടത് കേരളത്തിനും അഭിമാനകരമായിരുന്നു. ശാസ്ത്ര മേഖലയിലെ കണ്ടെത്തലുകള്‍ ജനകീയവും ജനോപകാരപ്രദവുമായ രീതിയില്‍ നടപ്പാക്കാനായെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.

ജനകീയ കാര്‍ഷിക ശാസ്ത്രജ്ഞനായ ഡോ. എം.എസ് സ്വാമിനാഥന്റെ നിര്യാണം രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending