Connect with us

kerala

കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിയെ ജാതീയമായി അധിക്ഷേപിച്ചതായി പരാതി

സംഭവം നടന്ന് 20 ദിവസം പിന്നിട്ടിട്ടും കോളേജ് അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല

Published

on

കോഴിക്കോട് ഗവ.ലോ കോളേജില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ജാതീയമായി അധിക്ഷേപിച്ചതായി പരാതി. എല്‍.എല്‍.ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥി നിദുല്‍ ബാബുവാണ് പരാതിക്കാരന്‍. സംഭവം നടന്ന് 20 ദിവസം പിന്നിട്ടിട്ടും കോളേജ് അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കുറ്റാരോപിതരെ കോളേജ് അധികൃതര്‍ സംരക്ഷിക്കുകയാണെന്നാണ് കെ എസ് യുവിന്റെ ആക്ഷേപം.

മെസില്‍വച്ച് ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് നിദുല്‍ ബാബുവിന്റെ പരാതി. കോളേജ് മെസ് കമ്മിറ്റി അംഗമായ നിദുലിന് മറ്റു വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കാനുള്ള ഡ്യൂട്ടിയുണ്ട്. സെപ്റ്റംബര്‍ 7ന് ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴായിരുന്നു സംഭവമെന്ന് പരാതിയില്‍ പറയുന്നു.

സുഹൃത്തിനുവേണ്ടി ഭക്ഷണം ചോദിച്ചെത്തിയ മനു വിജയന്‍ എന്ന വിദ്യാര്‍ഥി അനാവശ്യമായി കയര്‍ത്തുസംസാരിക്കുകയും വംശീയത നിറഞ്ഞ തെറികള്‍ വിളിക്കുകയും ചെയ്തു. തുടര്‍ന്ന് മനുവിന്റെ സുഹൃത്തുക്കളായ മറ്റ് എസ്.എഫ്.ഐ പ്രവര്‍ത്തകരെത്തി ജാതീയമായി അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു.

‘നീ ഭക്ഷണത്തില്‍ തുപ്പിയിട്ടിട്ടാണോ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതെന്ന് മനു ചോദിച്ചു. എന്താണുദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പ്രശ്‌നമുണ്ടാക്കാന്‍ വന്നതാണെന്ന് പറഞ്ഞുകൊണ്ട് വംശീയത നിറഞ്ഞ തെറികള്‍ വിളിച്ചു.

ഇതിനുപിന്നാലെ എത്തിയ അഭിഷേക് ടി എം, വരുണ്‍ പി എന്നീ ത്രിവത്സര ബാച്ചിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ സീനിയറിനോട് മോശമായി സംസാരിച്ചുവെന്ന് കുറ്റപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തു. നിന്നെപ്പോലെ ഓസിനല്ല, 3000 രൂപ കൊടുത്താണ് ഭക്ഷണം കഴിക്കുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചു” നിദുല്‍ പരാതിയില്‍ പറയുന്നു.

പരാതിയില്‍ നടപടി വൈകുന്നുവെന്ന ആരോപണം കോളേജ് അധികൃതര്‍ നിഷേധിച്ചു. പരാതി കിട്ടിയശേഷം നിരവധി അവധികളുണ്ടായിരുന്നതിനാലാണ് നടപടി വൈകിയതെന്നും നിയമപ്രകാരം പരിശോധിച്ചാല്‍ പരാതി ലഭിച്ച് മൂന്നാമത്തെ പ്രവൃത്തി ദിനത്തില്‍ തന്നെ പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് പ്രൊഫസറും ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതലയുള്ള ധ്യാപകന്‍ അനീസ് പറഞ്ഞു.

”സെപ്റ്റംബര്‍ എട്ടിനാണ് പരാതി ലഭിക്കുന്നത്. അതിനുശേഷം നാല് ദിവസം കോളേജില്‍ പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് നടക്കുകയായിരുന്നു. പിന്നാലെ നിപ മൂലം സെപ്റ്റംബര്‍ 24 വരെ കോളേജ് അടച്ചിട്ടു. അതിനാലാണ് പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കഴിയാതിരുന്നത്. നിയമപ്രകാരം പരിശോധിക്കുകയാണെങ്കില്‍ പരാതി ലഭിച്ച് മൂന്നാമത്തെ പ്രവൃത്തി ദിനത്തില്‍ തന്നെ പ്രാരംഭനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇരുകൂട്ടര്‍ക്കും നോട്ടീസ് നല്‍കുകയും ബുധനാഴ്ച ഇരുവരുമായും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇനി അന്വേഷണം നടത്തേണ്ടത് കോളേജിലെ ആന്റി റാഗിങ് സെല്ലും എസ്.സി/എസ്.ടി അട്രോസിറ്റീസ് പ്രിവന്‍ഷന്‍ കമ്മിറ്റിയുമാണ്”അനീസ് പറഞ്ഞു.

നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ് യു നേതൃത്വത്തില്‍ ബുധനാഴ്ച പ്രതിഷേധജാഥ സംഘടിപ്പിച്ചിരുന്നു. ‘കഴിഞ്ഞ ദിവസം ഇരുകൂട്ടരുമായി കോളേജ് അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷവും നിദുല്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നിട്ടും ഇതുവരെ അന്വേഷണ സമിതികള്‍ രൂപീകരിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സെപ്റ്റംബര്‍ 29ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്’ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുഹ്‌സിന്‍ പറഞ്ഞു.

kerala

സ്വർണവില പുതിയ റെക്കോർഡിലേക്ക്, ഇന്ന് കൂടിയത് 600 രൂപ

പവന് 46480 രൂപയായി ഉയർന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റെക്കോർഡിട്ട് കുതിച്ച് സ്വർണവില. ഒറ്റ ദിവസം കൊണ്ട് 600 രൂപയാണ് വർദ്ധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 5810 രൂപയാണ്. ഇതോടെ പവന് 46480 രൂപയായി ഉയർന്നു. 45920 രൂപയായിരുന്നു ഇതിന് മുമ്പ് പവന്റെ ഉയർന്ന വില. സ്വർണത്തിന്റെ രാജ്യാന്തര വില 2020 ഡോളർ ആണ്. ഗ്രാമിന് 75 രൂപയാണ് കൂടിയത്.

Continue Reading

crime

സംസ്ഥാനത്ത് ഈ വ‍ര്‍ഷം സെപ്തംബ‍ര്‍ വരെ തട്ടിക്കൊണ്ടു പോയത് 115 കുട്ടികളെ; കൊല്ലപ്പെട്ടത് 18 കുട്ടികൾ

2016 മുതൽ 2022 വരെയുള്ള വര്‍ഷങ്ങളിലും കുട്ടികൾ കൊല്ലപ്പെട്ട സംഭവങ്ങൾ നിരവധിയാണ്

Published

on

കൊല്ലത്ത് ഏഴ് വയസുകാരി പെൺകുട്ടി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടു പോയ സംഭവം സംസ്ഥാനത്തെയാകെ ഞെട്ടിച്ചതാണ്. കുട്ടിക്കായി കൊല്ലം ജില്ലയ്ക്ക് അകത്തും പുറത്തും വ്യാപകമായി തെരച്ചിൽ നടന്നു. ഒടുവിൽ കൊല്ലം ആശ്രാമം മൈതാനത്താണ് ഉച്ചയ്ക്ക് ഒന്നരയോടെ അക്രമി സംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്നത്. കുട്ടിക്കായി കേരളത്തിൽ പലയിടത്തും പ്രത്യേകിച്ച് കൊല്ലം ജില്ലയിലും വ്യാപക തിരച്ചിലാണ് നടന്നത്.

എന്നാൽ അബിഗേൽ സാറാ റെജി കേരളത്തിലെ ഈ വ‍ര്‍ഷത്തെ ആദ്യത്തെ തട്ടിക്കൊണ്ടു പോകൽ കേസല്ലെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എസ് സി ആർ ബി) കണക്കുകൾ പറയുന്നു. ഈ വ‍ര്‍ഷം സെപ്തംബ‍ര്‍ വരെ മാത്രം 115 കുട്ടികളെയാണ് സംസ്ഥാനത്ത് നിന്ന് കാണാതായത്.

എസ് സി ആ‍ര്‍ ബി കണക്കുകൾ പ്രകാരം 2016 ൽ സംസ്ഥാനത്ത് 157 കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. 2017 ൽ 184 കുട്ടികളെയും 2018 ൽ 205 കുട്ടികളെയും 2019 ൽ 280 കുട്ടികളെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 2020 ൽ 200 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. 2021 ൽ 257 കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും കേസ് രജിസ്റ്റ‍ര്‍ ചെയ്തിരുന്നു. ഈ കണക്ക് പ്രകാരം 2022 ൽ 269 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. എന്നാൽ ഈ കേസുകളിൽ എന്ത് നടപടി സ്വീകരിച്ചുവെന്നും കുട്ടികളെയെല്ലാം വീണ്ടെടുത്തോ എന്നുമുള്ള വിവരം എസ്‌സിആര്‍ബി പുറത്തു വിട്ടിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിക്കുന്ന സംഭവങ്ങളിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് മാത്രമാണ് എസ്‌സിആര്‍ബിയുടെ കണക്ക്.

സംസ്ഥാനത്ത് ഈ വര്‍ഷം സെപ്തംബര്‍ വരെ മാത്രം 18 കുട്ടികൾ കൊല്ലപ്പെട്ടതായും കണക്കുകളിൽ പറയുന്നുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമല്ല. 2016 മുതൽ 2022 വരെയുള്ള വര്‍ഷങ്ങളിലും കുട്ടികൾ കൊല്ലപ്പെട്ട സംഭവങ്ങൾ നിരവധിയാണ്. ഏറ്റവും കൂടുതൽ കുട്ടികൾ കൊല്ലപ്പെട്ടത് 2021 ലാണ്, 41. അതിന് മുൻപ് 2016 ൽ 33 കുട്ടികൾ കൊല്ലപ്പെട്ടു. 2020 ൽ 29 കുട്ടികളാണ് വധിക്കപ്പെട്ടത്. 2017 ലും 2018 ലും 28 വീതം കുട്ടികളും കൊല്ലപ്പെട്ടു. 2019 ൽ 25 കുട്ടികളാണ് കൊല ചെയ്യപ്പെട്ടതെന്നും എസ് സി ആര്‍ ബിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരമുള്ള വിവരങ്ങളാണിത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വെബ്സൈറ്റിൽ ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Continue Reading

kerala

കരുവന്നൂര്‍ കള്ളപ്പണക്കേസ്; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു

ഇന്ന് ഹാജരാകാന്‍ ഗോപാലന് സമന്‍സ് അയച്ചിരുന്നു

Published

on

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ വ്യ്വസായി ഗോഗുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുന്നു. കരുവന്നൂര്‍ ബാങ്കുമായി നടത്തിയ നാല് കോടിയുടെ സാമ്പത്തിക ഇടപാടിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇന്ന് രാവിലെ പത്തരയോടെയാണ് ഗോപാലന്‍ കൊച്ചി ഇഡി ഓഫീസിലെക്കെത്തിയത്.

ഇന്ന് ഹാജരാകാന്‍ ഗോപാലന് സമന്‍സ് അയച്ചിരുന്നു. ബാങ്കിലെ ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ടും കേസിലെ പ്രതികളുമായുള്ള ഇടപാടുകളെ സംബന്ധിച്ചുമാണ് ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending