X
    Categories: MoreViews

ദ്രിവേന്ദ്ര സിംഗ് റാവത്ത് ഉത്തരാഖഢ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: ദ്രിവേന്ദ്ര സിംഗ് റാവത്ത ഉത്തരാഖഢ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തു. ഡെറാഡൂണില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ യും സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. 56 കാരനായ റാവത്ത് മൂന്നാം തവണയാണ് ദോയിവാല മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. നിയമസഭാ സാമാജികരുടേയും കേന്ദ്ര നിരീക്ഷകരായ നരേന്ദ്ര സിംഗ് തോമറിന്റേയും, സരോജ് പാഢെയുടേയും സാനിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.

chandrika: