ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തി വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍. ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശി തോമസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെയാണ് സംഭവം. യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഡ്രോണ്‍ ഉപയോഗിച്ചത് എന്നാണ് യുവാവിനെ വിശദീകരണം. ദേവസ്വം അധികൃതര്‍ നേരിട്ട് നടത്തിയ പരിശോധനയിലാണ് ഇയാള്‍ ഡ്രോണ്‍ പറത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് പോലീസിനെ വിവരമറിയിച്ച് ഏല്‍പ്പിക്കുകയായിരുന്നു.

സംഭവത്തില്‍ മറ്റു ദുരൂഹതകള്‍ ഇല്ലെന്നാണ് പോലീസ് നിഗമനം. അതീവസുരക്ഷാ മേഖലയായ ഏറ്റുമാനൂര്‍ ക്ഷേത്ര പരിസരത്ത് ഡ്രോണ്‍ ഉപയോഗിക്കുന്നത് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.