മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. മുംബൈയില്‍ നിന്നാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) ഇഖ്ബാലിനെ പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുംബൈയിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തെ കഴിഞ്ഞ ഒരാഴ്ചയായി എന്‍.സി.ബി നിരീക്ഷിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇഖ്ബാല്‍ ഖാനെ പിടികൂടുന്നത്. കശ്മീരില്‍ നിന്ന് മുംബൈയിലേക്ക് കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നും എന്‍.സി.ബി അടുത്തിടെ പിടികൂടിയിരുന്നു.