gulf
ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല വനിത വിങ് രൂപവത്കരിച്ചു
ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ അമീൻ ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴിൽ പ്രഥമ ജില്ല വനിതാ വിങ് രൂപവത്കരിച്ചു. കെ.എം.സി.സി ആസ്ഥാനത്ത് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ഹരിതം’ വനിത സംഗമത്തിൽ പ്രഥമ കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരിയായി ശംസുന്നീസ ശംസുദ്ദീൻ, ഉപദേശക സമിതി അംഗങ്ങളായി സഫിയ മൊയ്തീൻ, സജ്ന അൻവർ നഹ, ഹവ്വാവുമ്മ അബ്ദുസ്സമദ്, മിന്നത്ത് അൻവർ അമീൻ, നസീമ അസ്ലം, മുംതാസ് യാഹുമോൻ, റെജുല ബാബു എടക്കുളം, സക്കീന മൊയ്തീൻ, ഷീജാബി അസൈനാർ, റസീന റഷീദ്, കുഞ്ഞിബീവി കെ.പി.പി തങ്ങൾ, സഫാന ഷംന എന്നിവരെ തെരഞ്ഞെടുത്തു.
കമ്മിറ്റി ഭാരവാഹികളായി ഹസ്ന സലാഹ് (പ്രസി.), ബി.കെ. സീനത്ത് (ജന. സെക്ര.), മുബഷിറ മുസ്തഫ (ട്രഷ.), വൈസ് പ്രസിഡന്റുമാരായി ജുമാന ജസീർ, ബാസില ബാവക്കുട്ടി, സലീന മുഹമ്മദ്, സബീല നൗഷാദ്, റംഷീദ താജുദ്ദീൻ, ഷബ്നം, ദിൽഷാന, ഫാത്തിമ റഈസ, മുബഷിറ കല്ലായി, സെക്രട്ടറിമാരായി ഷഹല റാഷിദ്, റിൻഷി ഷമീർ, വി.പി. ഷറീന, ഷഹാന പെരുമ്പള്ളി, ജംഷി സലീം, ജുമാന ഹസീൻ, ടി.കെ. ബുഷ്റ, ആയിഷ ഷിബ്ന, ആയിഷ ഷമീന എന്നിവരെയും തെരഞ്ഞെടുത്തു.
ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ അമീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു.
അഡ്വ. റുമൈസ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഫാത്തിമ ശുക്കൂർ, സഫിയ മൊയ്തീൻ, റീന ടീച്ചർ, നജ്മ സാജിദ്, ഷഫാന, ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ചെമ്മുക്കൻ യാഹുമോൻ, കെ.പി.എ. സലാം, പി.വി. നാസർ, ബാബു എടക്കുളം എന്നിവർ സംസാരിച്ചു. ദുബൈ കെ.എം.സി.സി വനിത വിങ് സംസ്ഥാന ഭാരവാഹികൾ സംബന്ധിച്ചു.ജില്ല ഭാരവാഹികളായ കരീം കാലടി, സക്കീര്‍ പാലത്തിങ്ങൽ, ഷിഹാബ് ഏറനാട്, മുജീബ് കോട്ടക്കൽ, മൊയ്തീൻ പൊന്നാനി, ലത്തീഫ് തെക്കഞ്ചേരി, നാസർ എടപ്പറ്റ, നജ്മുദ്ദീൻ മലപ്പുറം, മുസ്തഫ ആട്ടീരി, ഇക്ബാൽ എന്നിവർ നേതൃത്വം നല്കി.
സംഗമത്തോടനുബന്ധിച്ച് നടത്തിയ കിഡ്സ് കോർണർ ജില്ല സെക്രട്ടറി ഷരീഫ് മലബാറിന്റെ നേതൃത്വത്തില്‍ ജാഫർ പുൽപറ്റ, നിഷാദ് പുൽപാടൻ എന്നിവര്‍ നിയന്ത്രിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.പി. നൗഫൽ സ്വാഗതവും ട്രഷറർ സി.വി. അഷ്റഫ് നന്ദിയും പറഞ്ഞു.
gulf
ബിഗ് ടിക്കറ്റ് ബിഗ് വിന്‍; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്‍ക്കിടയില്‍ രണ്ട് മലയാളികളും
കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.
അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്‍’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര്‍ മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.
പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ ത്യാഗരാജന്‍ പെരിയസ്വാമിയും അല്‍ എയ്‌നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.
ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.
gulf
മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു
കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.
, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു
gulf
മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി
ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.
നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala22 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
-
kerala2 days agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി

