Connect with us

GULF

തെരുവ് കച്ചവടക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പ്; ദുബൈ പൊലീസ് പത്തുപേരെ അറസ്റ്റ് ചെയ്തു

Published

on

ദുബൈ: അനധികൃതമായി തെരുവുകളില്‍ കച്ചവടം ചെയ്ത പത്തുപേരെ ദുബൈ പൊലീസ് അ റസ്റ്റ് ചെയ്തു. റമദാനില്‍ ‘ബോധമുള്ള സമൂഹം, യാചകരില്‍ നിന്ന് മുക്തം’ എന്ന പ്രചാരണത്തിന്റെ ഭാ ഗമായി നടത്തുന്ന പരിശോധനയിലാണ് തെരുവ് കച്ചവടക്കാരെ പിടികൂടിയത്.
പൊതുജനാരോഗ്യ, സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുകയും ലൈസന്‍സില്ലാതെയും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തി ക്കുന്ന കച്ചവടക്കാരെയാണ് പിടികൂടിയതെന്ന് ദുബൈ പൊലീസ് അറിയിച്ചു. ഇത്തരം കച്ചവടങ്ങള്‍ സ മൂഹത്തിന് അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. പൊതുജന സുരക്ഷ ഉ യര്‍ത്തിപ്പിടിക്കുന്നതിനുള്ള ദുബൈ പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് അനധികൃത കച്ചവടക്കാര്‍ക്കെതി രായ നടപടിയെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍അദീദി പറഞ്ഞു.
തെരുവുകളിലും ഇടവഴികളിലും അനിയന്ത്രിതമായ താല്‍ക്കാലിക വിപണികള്‍ സൃഷ്ടിച്ച് സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുകയും നഗരത്തിന്റെ ദൃശ്യമനോഹാരിതയെ കളങ്കപ്പെടു ത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. അനധികൃത കച്ചവടക്കാര്‍ പ്രധാനമായും തൊഴി ലാളി മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്.
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് കേണല്‍ അല്‍അദീദി വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ ഭ ക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ലൈസന്‍സില്ലാത്ത തെരുവ് കച്ചവടക്കാരില്‍ നിന്നോ നിയന്ത്രണമില്ലാത്ത വാഹനങ്ങളില്‍ നിന്നോ സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കണമെന്നും ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാന്‍ അംഗീകൃത കച്ചവടക്കാരെ ആശ്രയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
നിയന്ത്രണമില്ലാത്ത കച്ചവടക്കാരില്‍നിന്നും ലൈസന്‍സില്ലാത്ത വാഹനങ്ങളില്‍ നിന്നുമുള്ള ഭക്ഷ ണം കഴിക്കുന്നതിന്റെ ഗുരുതരമായ ആരോഗ്യ അപകടങ്ങളെക്കുറിച്ച് തെരുവ് കച്ചവട നിയന്ത്രണ വിഭാഗം മേധാവി മേജര്‍ താലിബ് അല്‍ അമീരി ആവര്‍ത്തിച്ചു. അത്തരം ഉല്‍പ്പന്നങ്ങള്‍ പലപ്പോഴും സുരക്ഷിതമല്ലാ ത്ത സാഹചര്യങ്ങളില്‍ സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഇത് കേടുപാടുകള്‍ക്കും ഭക്ഷ്യജ ന്യ രോഗങ്ങള്‍ക്കും കാരണമാകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
നിയമലംഘകരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും ദുബൈ പോലീസ് 24 മണിക്കൂറും പട്രോളിംഗ് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായ തെരുവ് കച്ചവട പ്രവര്‍ത്തനങ്ങള്‍ ഇനിപ്പറയുന്നവരെക്കുറിച്ചു ദുബൈ പൊലീസിന്റെ
901 കോള്‍ സെന്ററിലോ ദുബൈ പൊലീസ് ആപ്പ് ‘പോലീസ് ഐ’ സേവനത്തിലുടെയോ റിപ്പോര്‍ട്ട് ചെയ്യണ മെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

GULF

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്നാണ് ലഭിക്കുന്ന വിവരം. സംഘത്തിലെ ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന മാര്‍ഗത്തിലെ മുഫറഹാത്ത് പ്രദേശത്തുവച്ചുമാണ് അപകടം ഉണ്ടായത്. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു.

 

Continue Reading

GULF

അനസിന് 16 വര്‍ഷത്തെ സമര്‍പ്പണത്തിനുള്ള അംഗീകാരം

അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.

Published

on

അബുദാബി: ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009 ലാണ് യുഎഇയില്‍ എത്തുന്നത്. അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.

പിന്നീടുള്ള 16 വര്‍ഷങ്ങളില്‍ ആശുപത്രിയുടെ സീനിയര്‍ എച്ച്ആര്‍ എക്‌സിക്യൂട്ടിവ്, അസിസ്റ്റന്റ് മാനേജര്‍, മുസഫ മേഖലയുടെ മാനേജര്‍, റീജിയണല്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം.

കോവിഡ് കാലയളവില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മാനേജ് ചെയ്ത മഫ്രക് കോവിഡ് ആശുപത്രിയുടെ എച്ച്ആര്‍ ഓപ്പറേഷന്‍സ് ചുമതല അനസിനായിരുന്നു. ആശുപത്രി കമ്മീഷനിംഗ് മുതല്‍ പ്രവര്‍ത്തനം വിജയകരമായി അവസാനിപ്പിക്കുന്നതുവരെ മഫ്‌റഖ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതിന് സര്‍ക്കാരിന്റെ ഹീറോസ് ഓഫ് ദി യുഎഇ മെഡലും ഗോള്‍ഡന്‍ വിസയും അനസിന് ലഭിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ടിംഗിനും പരിശീലന പരിപാടികള്‍ക്കും സേവനത്തിനിടെ അവസരം ലഭിച്ചു. നിലവില്‍ ബുര്‍ജീലിന്റെ തന്ത്രപരമായ അന്താരാഷ്ട്ര പദ്ധതികളുടെ എച്ച്ആര്‍ ചുമതലയും അനസിനാണ്.

ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളി ക്കുള്ള പുരസ്‌കാരം തന്നെ തേടിയെത്തുമ്പോൾ
ആരോഗ്യ മേഖലയിലെ ദീര്‍ഘകാല പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴില്‍ മേഖല ശക്തിപ്പെടുത്തിയതിയതിനുള്ള ആദരവാണ് ഈ പുരസ്‌കാരം.

നിരവധി വ്യത്യസ്ത പദ്ധതികള്‍ കൈകാര്യം ചെയ്യാന്‍ ജോലിക്കിടെ അവസരം ലഭിച്ചിട്ടുണ്ട്. കര്‍മ്മ മേഖലയില്‍ അത് തന്നെവളരെയധികം പിന്തുണയ്ക്കുകയും കരിയര്‍ വളര്‍ച്ചയില്‍ സഹായിക്കുകയും ചെയ്തു. വിശാസത്തോടെ ചുമതലകള്‍ ഏല്‍പ്പിച്ച ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലിനും മാനേജ്മെന്റിനും നന്ദി. ഇനിയും രാജ്യത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി സാധ്യമായതൊക്കെയും ചെയ്യാനുള്ള പ്രചോദനമാണ് പുരസ്‌കാരം,’ അനസ് പറഞ്ഞു. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കള്‍ ഹൈറിന്‍, ഹായ്സ്, ഹൈസ.

Continue Reading

GULF

മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്‌കാരം കോഴിക്കോട് സ്വദേശി അനസിന്

24 ലക്ഷം രൂപയും സ്വര്‍ണ്ണ നാണയവും ആപ്പിള്‍ വാച്ചും

Published

on

അബുദാബി: യുഎഇ സ്വകാര്യ തൊഴില്‍ മേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരമായ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളിക്കുള്ള പുരസ്‌കാരത്തിന് കോഴിക്കോട് സ്വദേശി അര്‍ഹനായി.

മാനേജ്‌മെന്റ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്ന് മാനവ വിഭവശേഷി മന്ത്രായലയത്തിന്റെ പുരസ്‌കാരത്തിന് അര്‍ഹനായത് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് കാതിയാരകത്തിനാണ് ശ്രദ്ധേയമായ അവാര്‍ഡിന് അര്‍ഹനായത്.

മെനയിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്സില്‍ റീജിയണല്‍ ഹ്യൂമന്‍ റിസോഴ്സ്സ് മാനേജരായി ജോലി ചെയ്യുന്ന അനസിന് 24 ലക്ഷം രൂപയുടെ (ഒരു ലക്ഷം ദിര്‍ഹം) ക്യാഷ് അവാര്‍ഡ്, സ്വര്‍ണ നാണയം, ആപ്പിള്‍ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാര്‍ഡ്, പ്രത്യേക ഇന്‍ഷൂറന്‍സ് കാര്‍ഡ്, എന്നിവയാണ് സമ്മാനം.

18,000ത്തിലധികം അപേക്ഷകളില്‍ നിന്നാണ് കമ്പനികളും വ്യക്തികളും ഉള്‍പ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്

പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫോളന്‍ ഹീറോസ് അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബിയില്‍ പുരസ്‌കാരം സമ്മാനിച്ചു. ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സ് വിഭാഗത്തിലെ മാനേജ്മെന്റ് ആന്‍ഡ് എക്സിക്യൂട്ടീവ് ഉപവിഭാഗത്തിലാണ് അനസ് ഒന്നാം സ്ഥാനം നേടിയത്.

 

രാജ്യത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്കിനെക്കുറിച്ച്
പറഞ്ഞു ശൈഖ് ദിയാബിന്റെ അഭിനന്ദനം നിറഞ്ഞ സന്തോഷത്തോടെയും ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തവുമായാണ് അനുഭവപ്പെട്ടതെന്ന് അനസ് പറഞ്ഞു. കഴിഞ്ഞ 16 വര്‍ഷമായി യുഎഇ തൊഴില്‍ മേഖലയുടെ ഭാഗമായതിന് രാജ്യം നല്‍കുന്ന അംഗീകാരമായിട്ടാണ് താാനീ പുരസ്‌കാരത്തെ കാണുന്നതെന്ന് അനസ് വ്യക്തമാക്കി.

വ്യക്തിഗത വിഭാഗത്തോടൊപ്പം സ്ഥാപനങ്ങളുടെ വിഭാഗത്തിലും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് തിളങ്ങി. അബുദാബിയിലെ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഹെല്‍ത്ത്‌കെയര്‍ കമ്പനി ഉപവിഭാഗത്തിലാണ് അംഗീകാരം ലഭിച്ചത്. ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഇത് ഹാട്രിക് വിജയമാണ്. ഡോ. ഷംഷീര്‍ വയലിലും ചടങ്ങില്‍ സന്നിഹിതനായിരുന്നു

Continue Reading

Trending