തെന്നിന്ത്യന്‍ താരറാണിയായിരുന്ന സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. തമിഴകത്തിന്റെ കാതല്‍ മന്നന്‍ ജെമിനി ഗണേശനായാണ് ദുല്‍ഖറെത്തുന്നത്. ജെമിനി ഗണേഷന്റെ നാല് ഭാര്യമാരിലൊരാളായിരുന്നു സാവിത്രി. നാഗ് അശ്വിന്‍ ഒരുക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് സാവിത്രിയായി വെളളിത്തിരയിലെത്തുന്നത്. മഹാനടിയെന്നാണ് ചിത്രത്തിന്റെ പേര്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ദുല്‍ഖറിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ലോക വനിതാ ദിനത്തില്‍ മഹാനടിയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരുന്നു. തമിഴിലെ ചിത്രത്തിന്റെ പേര് നടിഗയാര്‍ തിലകം എന്നാണ്. ജമുന, എന്‍.ടി.ആര്‍, അക്കിനേനി നാഗേശ്വര റാവു എന്നിവരുടെ റോളിലേക്ക് താരനിര്‍ണ്ണയം നടക്കുകയാണ്.