Connect with us

Video Stories

ഭരണത്തെ രാഷ്ട്രീയത്തിന് ദുരുപയോഗിക്കുമ്പോള്‍

Published

on

ഭരണഘടനാദത്തമായ അധികാരത്തെ എങ്ങനെ തങ്ങളുടെ നിക്ഷിപ്ത-സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗിക്കാമെന്നതിന് ഇടതുപക്ഷവും മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റു പാര്‍ട്ടി വിശേഷിച്ചും നിരവധി ഉദാഹരണങ്ങള്‍ ജനങ്ങളുടെ മുന്നില്‍ ഇതിനകം തന്നെ വെച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ തങ്ങളുടെ ചൊല്‍പടിക്ക് നിര്‍ത്തുക. അതിനു കഴിഞ്ഞില്ലെങ്കില്‍ അധിക്ഷേപിച്ച് പുറത്താക്കുക എന്ന ശൈലി. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇന്നലെ സുപ്രീംകോടതിയുടെ അതിരൂക്ഷമായ വിമര്‍ശനത്തിനിടയാക്കിയ ഒരു നടപടി. സംസ്ഥാനത്തെ ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന ഉന്നത പൊലീസ് മേധാവിയെ ഇടുങ്ങിയ കക്ഷിതാല്‍പര്യങ്ങള്‍ വെച്ച് തല്‍സ്ഥാനത്തുനിന്ന് പുറത്താക്കിയ ഇടതുപക്ഷ സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് രാജ്യത്തിന്റെ ഉന്നത നീതിപീഠത്തില്‍ നിന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന ഡി.ജി.പി ടി.പി സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്നുമാറ്റിയ നടപടി റദ്ദാക്കുകയും അദ്ദേഹത്തിന് തല്‍പദവി തിരിച്ചുനല്‍കുകയും വേണമെന്നാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ നടപടിയെ അന്യായം, ഏകപക്ഷീയം, രാഷ്ട്രീയപ്രേരിതം എന്നീ പദങ്ങള്‍കൊണ്ടാണ് ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍, ദീപക്ഗുപ്ത എന്നിവരുടെ ബെഞ്ച് വിശേഷിപ്പിച്ചിരിക്കുന്നത്.
ഒരു സര്‍ക്കാര്‍ മാറുമ്പോള്‍ കേരളത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുക എന്ന കീഴ്‌വഴക്കം മുന്‍കാലങ്ങളില്‍ അപൂര്‍വമായിപ്പോലും ഉണ്ടാകാത്തതാണ്. ഇവിടെ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകമാണ് തെറ്റായ റിപ്പോര്‍ട്ട് ചമച്ച് അദ്ദേഹത്തെ രണ്ടാം ദിവസം തല്‍സ്ഥാനത്തുനിന്ന് അപ്രധാനമായ തസ്തികയിലേക്ക് മാറ്റിയത്. പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഡയറക്ടറായായാരിന്നു സെന്‍കുമാറിന്റെ നിയമനം. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പുകൂടി ഏറ്റെടുത്തശേഷം ഡി.ജി.പിയോട് കൂടി ആലോചിക്കാതെയായിരുന്നു പൊടുന്നനെയുള്ള സ്ഥലംമാറ്റം. ഇതിനുപറഞ്ഞ കാരണമാകട്ടെ തീര്‍ത്തും നിസ്സാരവും അപക്വവും. ജിഷ, പുറ്റിങ്ങല്‍ കേസുകളില്‍ സെന്‍കുമാറിന്റെ നടപടികള്‍ ജനങ്ങളുടെ അതൃപ്തിക്കിരയായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായം. മാത്രമല്ല, നിയമസഭയില്‍ സെന്‍കുമാര്‍ ആര്‍.എസ്.എസുകാരനാണെന്നു പറയാനും മുഖ്യമന്ത്രി തയ്യാറായി.
സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന നിലയില്‍ മുമ്പ് മിക്കവാറുമെല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും പഴികേട്ടിട്ടുള്ളയാളാണ് സെന്‍കുമാര്‍. സത്യത്തില്‍ സെന്‍കുമാറിനെതിരായ സി.പി. എമ്മിന്റെയും അതിന്റെ മുഖ്യമന്ത്രിയുടെയും ഈര്‍ഷ്യക്ക് കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സി.പി.എമ്മിനെതിരായ ചില പ്രമാദമായ കേസുകളില്‍ ഡി.ജി.പി എടുത്ത നിലപാടുകളും നടപടികളുമായിരുന്നുവെന്ന് പകല്‍പോലെ വ്യക്തമാണ്. കണ്ണൂരിലെ അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജനെതിരായി നടപടിയെടുക്കാന്‍ സെന്‍കുമാര്‍ തയ്യാറായത് നൂറു ശതമാനം ന്യായമായ കാരണങ്ങളാലായിരുന്നു. ജയരാജനെ കതിരൂര്‍ കേസില്‍ അറസ്റ്റുചെയ്യാന്‍ പൊലീസും അന്നത്തെ യു.ഡി.എഫ് സര്‍ക്കാരും കാണിച്ച ആര്‍ജവം നീതിയും നിയമവും കാംക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രശംസാര്‍ഹമായിരുന്നു. ജിഷ കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുന്നുവെന്ന് കണ്ടപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ കയറ്റി താറടിക്കാനാണ് സി.പി. എമ്മും ഇടതുപക്ഷവും ശ്രമിച്ചത്. പിന്നീടുവന്ന സര്‍ക്കാരാകട്ടെ സെന്‍കുമാര്‍ നിയോഗിച്ച പൊലീസ് സംഘത്തിന്റെ നടപടി പിന്തുടര്‍ന്നാണ് പ്രതിയെ ബംഗാളില്‍ നിന്ന് അറസ്റ്റു ചെയ്തത്. നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടക്കേസിലും കുറ്റക്കാരായ പൊലീസിനെതിരായ റിപ്പോര്‍ട്ടാണ് സെന്‍കുമാര്‍ നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയ പോലെ എങ്ങനെയും സെന്‍കുമാറിനെ കുടുക്കുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു സര്‍ക്കാരിനെന്നാണ് ജനത്തിന് ബോധ്യമായത്. ഇതിനായി അന്നത്തെ ആഭ്യന്തര വകുപ്പു സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോയോട് തെറ്റായ റിപ്പോര്‍ട്ട് എഴുതിവാങ്ങുകയായിരുന്നു പിണറായി സര്‍ക്കാര്‍. തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ഇതെന്ന് കോടതിവിധിയില്‍ തന്നെ എടുത്തുപറയുന്നത് ഇതുകൊണ്ടാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

Trending