ഡര്‍ബന്‍: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലും ആതിഥേയരായ ദക്ഷിണാഫ്രിക്കയക്ക് ജയം. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറുകളില്‍ 307 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ ശ്രീലങ്കയുടെ മറുപടി 186 റണ്‍സില്‍ ഒതുങ്ങി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫാഫ് ഡുപ്ലസിസ് (105), ഡേവിഡ് മില്ലര്‍ (117*) എന്നിവര്‍ സെഞ്ച്വറി നേടി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ലങ്കന്‍ നിരയില്‍ 36 റണ്‍സ് നേടിയ ദിനേശ് ചാണ്ഡിമാല്‍ ഒഴികെ ആര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. ദക്ഷിണാഫ്രിക്കക്കു വേണ്ടി വെയ്ന്‍ പാര്‍നല്‍, ഇംറാന്‍ താഹിര്‍, ജെ.പി ഡുമിനി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിസ്‌കോര്‍ ദക്ഷിണാഫ്രിക്ക 307/6. ശ്രീലങ്ക 186.