ഇടുക്കി: ഡിവൈഎഫ് പ്രവര്‍ത്തകന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. ഡിവൈഎഫ് പ്രവര്‍ത്തകനായ മനു മനോജാണ് പ്രതി. പീഡനവിവരം പുറത്തുവന്നതോടെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഓട്ടോ ഡ്രൈവറാണ് പ്രതിയായ മനോജ്.

ഈ മാസം 24നാണ് പെണ്‍കുട്ടി തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. 65 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലായിരുന്നു.

നരിയമ്പാറയില്‍ ഓട്ടോ ഡ്രൈവറായ യുവാവ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി, പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയതോടെ പൊലീസിില്‍ കീഴടങ്ങുകയായിരുന്നു.