മലപ്പുറം: തങ്ങളുടെ ജനനായകന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയവരെക്കൊണ്ട് കരിപ്പൂര്‍ ഹജ്ജ് ഹൗസ് വീര്‍പ്പുമുട്ടിയപ്പോള്‍ പൊലീസിനും ഗ്രീന്‍ഗാര്‍ഡിനും വളണ്ടിയര്‍മാര്‍ക്കും അത് നിയന്ത്രിക്കനായില്ല. ഒടുവില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹിം, പി.കെ ബഷീര്‍ തുടങ്ങിയ നേതാക്കള്‍ ഇറങ്ങിയാണ് തിരക്കിനെ നിയന്ത്രിച്ചത്.

നേതാക്കള്‍ മൈക്കിലൂടെ നല്‍കിയ നിര്‍ദേശം പാലിക്കാന്‍ ജനസാഗരം തയ്യാറായതോടെ ഒരു നോക്കു കാണാനായി മണിക്കൂറുകള്‍ കാത്തിരുന്നവര്‍ക്ക് സൗകര്യമൊരുങ്ങി. മലപ്പുറം ഡി.വൈ.എസ്.പി പ്രദീപിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് നിരതന്നെ ജനത്തെ നിയന്ത്രിക്കാന്‍ കരിപ്പൂരിലെത്തിയിരുന്നു.