Connect with us

More

രാജ്യത്തിന്റെ അംബാസഡര്‍

Published

on

1984ല്‍ കേരള മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നതിനിടെയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ ജി.സി.സി രാഷ്ട്രങ്ങളിലേക്കുള്ള ഇന്ത്യന്‍ നയതന്ത്ര സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. പരിണിത പ്രജ്ഞനായ ഒരു നയതന്ത്ര വിദഗ്ധന്റെ ലോകം കീഴടക്കിയുള്ള യാത്രയുടെ നാന്ദിയായിരുന്നു അത്. രാഷ്ട്രീയ ഭൂമിക ഇന്ദ്രപ്രസ്ഥത്തിലേക്കു മാറിയതോടെ അഹമ്മദ് പതിയെപ്പതിയെ ഇന്ത്യന്‍ പതാക വാഹകനായി. 1991നും 2014നും ഇടയില്‍ ഐക്യരാഷ്ട്രസഭയില്‍ മാത്രം അഹമ്മദ് പത്തു തവണയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. രണ്ടു ദശാബ്ദത്തിനിടെ വിദേശത്ത് ഏറ്റവും കൂടുതല്‍ പരിചിതമായ ഇന്ത്യന്‍ മുഖശ്രീയില്‍ ഒന്ന് ഈ മലയാളിയുടേതായിരുന്നു.

ഒരിക്കല്‍ കേരളത്തെ നെഞ്ചേറ്റി സംസാരിച്ചിട്ടുണ്ട് അഹമ്മദ് യു.എന്നില്‍. അന്താരാഷ്ട്ര കുടിയേറ്റവുമായി ബന്ധപ്പെട്ട ഉന്നത തല ചര്‍ച്ചയ്ക്കു ശേഷം 2006 സെപ്തംബര്‍ 14ന് യു.എന്നില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം കേരളത്തെ പരാമര്‍ശിച്ചത്. വിദേശത്തു നിന്ന് പണമയക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പറയവെ, അദ്ദേഹം കേരളത്തെ കുറിച്ചും പ്രവാസികള്‍ താങ്ങി നിര്‍ത്തുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും സംസാരിക്കുകയായിരന്നു. അറബ് ലോകമായിരുന്നു ഇ.അഹമ്മദിന്റെ നയതന്ത്ര ചടുലത ഏറ്റവും കൂടുതല്‍ അനുഭവിച്ച തട്ടകം. ഇന്ത്യയ്ക്കും അറേബ്യയ്ക്കുമിടയിലെ പരമ്പരാഗത ബന്ധത്തിന് അഹമ്മദ് സ്വര്‍ണക്കസവുള്ള പട്ടുറപ്പു പണിതു. ഇന്നും അറബ് ലോകത്തിന്റെ നീറുന്ന പ്രശ്‌നമായ ഫലസ്തീനുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും വേദികളിലുമെല്ലാം അഹമ്മദിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യ എന്ന രാഷ്ട്രത്തിലുള്ള വിശ്വാസം കൂടിയായിരുന്നു അത്.

2013ല്‍ നടന്ന ഇന്ത്യ-അറബ് ലീഗ് ഉച്ചകോടിയില്‍ അറബ് ലീഗ് ജനറല്‍ സെക്രട്ടറി ഡോ. നബീല്‍ അല്‍ എല്‍റബി ഇതേക്കുറിച്ച് സംസാരിച്ചതിപ്രകാരം; ‘അറബ് ലോകത്തെ ആദ്യ പ്രശ്‌നം ഫലസ്തീനാണ്. 1983ലെ ചേരിചേരാ ഉച്ചകോടിയില്‍ തനിക്കൊരു പ്രശ്‌നമുണ്ടായാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അടുക്കലേക്കാണ് താന്‍ പോകുക എന്ന് ഒരിക്കില്‍ ഫലസ്തീന്‍ പ്രസിഡണ്ട് യാസര്‍ അറഫാത് പറഞ്ഞിട്ടുണ്ട്.’ഫലസ്തീനുമായി പതിറ്റാണ്ടുകളായി ഇന്ത്യ സൂക്ഷിക്കുന്ന സൗഹൃദത്തിന്റെ നേര്‍ച്ചിത്രമായിരുന്നു അറഫാത്തിന്റെ വാക്കുകള്‍.

പി.എല്‍.ഒ(ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍) യെ ഫലസ്തീന്‍ ജനതയുടെ അംഗീകൃത ജനപ്രതിനിധി സംഘടനയായി അംഗീകരിച്ച ആദ്യ അറബ് ഇതര രാഷ്ട്രം ഇന്ത്യയാണ്; 1975ല്‍. ഫലസ്തീനെ ആദ്യമായി അംഗീകരിച്ച രാഷ്ട്രങ്ങളിലൊന്നും ഇന്ത്യ തന്നെ; 1988ല്‍. ന്യൂഡല്‍ഹിയില്‍ ഫല്‌സതീന് ഓഫീസുണ്ടാകുന്നത് 1996ലാണ്. ഏകദേശം ഒരു പതിറ്റാണ്ടിനു ശേഷമാണ് അഹമ്മദ് വിദേശകാര്യമന്ത്രാലയത്തില്‍ എത്തുന്നത്. അന്നു മുതല്‍ യാസര്‍ അറഫാത്തിനെ പോലുള്ള വലിയ നേതാക്കളുമായി സൂക്ഷിക്കുന്ന അതേ അടുപ്പം ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍മാരുമായും അഹമ്മദ് എല്ലാകാലവും സൂക്ഷിച്ചു. 2013 ജൂലൈയില്‍ റാമല്ല സന്ദര്‍ശന വേളയില്‍ ഫലസ്തീന് ഇന്ത്യ നല്‍കുന്ന 10 ദശലക്ഷം യു.എസ് ഡോളര്‍ ധനസഹായത്തിന്റെ ആദ്യഗഡുവായ ഒരു ദശലക്ഷം ഫലസ്തീന്‍ പ്രധാനമന്ത്രി സലാം ഫയ്യാദിന് കൈമാറിയത് അഹമ്മദായിരുന്നു. പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്, സലാം ഫയ്യാദ് തുടങ്ങിയവരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ, 2013 സെപ്തംബറില്‍ ഫലസ്തീനികള്‍ക്ക് ഇന്ത്യന്‍ വിസ എളുപ്പത്തില്‍ ലഭിക്കാനായി ഇന്ത്യയുടെ ജനപ്രതിനിധി ഓഫീസ് രാമല്ലയില്‍ ആരംഭിക്കുകയും ചെയ്തു.

കിഴക്കന്‍ ജറൂസലം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ എന്ന ആവശ്യത്തെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായി പിന്തുണക്കുന്ന രാഷ്ട്രം കൂടിയാണ് ഇന്ത്യ. 2012 നവംബറില്‍ യു.എന്നില്‍ ഫലസ്തീന് മുഴുസമയ അംഗത്വം ലഭിക്കാന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ഇന്ത്യ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ഫലസ്തീനു പുറമേ, കുക്ക് ഐലന്റ് (സൗത്ത് പസഫിക് ഓഷ്യന്‍), ഫിജി തുടങ്ങിയ രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന സാമ്പത്തിക സഹായം തലക്കെട്ടുകളില്‍ ഇടം ലഭിക്കാതെ പോകുന്നവയാണ്. 2006 ഒക്ടോബറില്‍ പോസ്റ്റ്‌ഫോറം ഡയലോഗിന്റെ (പി.എഫ്.ഡി) ഭാഗമായി അഹമ്മദ് ഫിജിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് പസഫിക് ദീപ് രാഷ്ട്രത്തിന് ഇന്ത്യ സഹായം പ്രഖ്യാപിച്ചത്. 14 പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ക്കുമായി ഒരു ലക്ഷം യു.എസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇന്ത്യ വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി ലൈസനിയ ഖ്വറാസെ, വൈസ് പ്രസിഡണ്ട് രതു ജോണി മദ്രൈവിവി തുടങ്ങിയവരുമായി അഹമ്മദ് കൂടിക്കാഴ്ച നടത്തുകയും ചെയതു. കുക്ക് ഐലന്റ് ഉള്‍പ്പെടെയുള്ള പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ സാമ്പത്തിക വികസനത്തിനായി വര്‍ഷം തോറും (2009 മുതല്‍) 25100 യു.എസ് ഡോളര്‍ സഹായം നല്‍കുന്നുണ്ട്.

വിദേശകാര്യ വകുപ്പ് ഏല്‍പ്പിക്കപ്പെട്ടതിനു ശേഷം അഹമ്മദ് നടത്തിയ നയതന്ത്ര ഇടപെടലുകള്‍ രാജ്യാന്തര തലത്തില്‍ തന്നെ ഏറെ ശ്ലാഖിക്കപ്പെട്ടതാണ്. ഇറാനെതിരെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇന്ത്യ വോട്ടു ചെയ്തതുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ അഹമ്മദിന്റെ നയതന്ത്ര മികവിനെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ ഒരിക്കല്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ സ്വമേധനായ നടത്തി പ്രസ്താവനയിലായിരുന്നു മന്‍മോഹന്‍ അഹമ്മദിന്റെ ഇടപെടലിനെ കുറിച്ച് പരാമര്‍ശിച്ചത്. ‘ഇറാനുമായി ഇന്ത്യ തുടരുന്ന പരമ്പരാഗത ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പരമാവധി പരിശ്രമിക്കുന്നുണ്ട്. തന്റെ മന്ത്രിസഭയിലെ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് ഈയിടെ തെഹ്്‌റാന്‍ സന്ദര്‍ശിച്ചിരുന്നു. ഇറാന്‍ പ്രസിഡണ്ട് അഹമ്മദി നജാദുമായും നിരവധി മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു’ എന്നായിരുന്നു മന്‍മോഹന്റെ പരാമര്‍ശം. എതിരെ വോട്ടു ചെയ്ത ഒരു രാഷ്ട്രത്തിന്റ പ്രതിനിധിയായിട്ടാണ് അഹമ്മദ് ഇറാനിലെത്തിയത് എന്നു കൂടി ഓര്‍ക്കുമ്പോഴേ അതിന്റെ മികവ് ബോധ്യമാകൂ.

നിയമങ്ങളേക്കാള്‍ ഉപരി, നയതന്ത്ര കൂടിയാലോചനകളും ധാരണകളുമാണ് ഒരു രാഷ്ട്രത്തിന്റെ വിദേശനയത്തിന്റെ സത്ത. ഇതില്‍ വലിയ പങ്കാണ് അഹമ്മദ് വഹിച്ചിരുന്നത്. അതു കൊണ്ടു തന്നെ വിവിധ മന്ത്രാലയങ്ങള്‍ രാജ്യത്തെ പ്രതിനീകരിച്ച് വിദേശത്തേക്കു പോകുമ്പോള്‍ അതിനെ നയിക്കാനുള്ള നിയോഗം അഹമ്മദിനായിരുന്നു.

അന്താരാഷ്ട്ര വേദികളില്‍ നിരവധി പുസ്തക പ്രകാശന ചടങ്ങുകളില്‍ പണ്ഡിതോചിതമായി ആശയവിനിമയം ചെയ്യാനും അഹമ്മദിനായി. 2007 ജനുവരിയില്‍ ഇന്ത്യ-താജികിസ്താന്‍ കോപറേഷന്‍, പെര്‍സ്പക്ടീവ് ആന്‍ഡ് പ്രോസ്‌പെക്ടസ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അഹമ്മദ് ചെയ്ത പ്രസംഗം ശ്രദ്ധേയമായിരുന്നു. താജികിസ്താന്‍ പ്രസിഡണ്ട് എമൊമാലി റഹ്മൊനോവുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അനുസ്മരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. 2012ല്‍ കിര്‍ഗിസ്താനിലെ ബിഷ്‌കേകില്‍ നടന്ന പ്രഥമ ഇന്ത്യ-മധ്യേഷ്യ ഡയലോഗിലെ മുഖ്യഭാഷണം നിര്‍വഹിച്ചത് അഹമ്മദായിരുന്നു. ഇരുരാഷ്ട്രങ്ങളില്‍ നിന്നുള്ള നിരവധി അക്കാദമീഷ്യന്മാര്‍ അതില്‍ പങ്കെടുത്തിരുന്നു. അടുത്ത വര്‍ഷം കസാകിസ്താന്‍ നടന്ന രണ്ടാം ഡയലോഗിലും അഹമ്മദ് പങ്കെടുക്കുകയുണ്ടായി. അന്താരാഷ്ട്ര വേദികളില്‍ ചേരിചേരാ പ്രസ്ഥാനത്തിന്റെ (നാം) ഉറച്ച ശബ്ദം കൂടിയായിരുന്നു അഹമ്മദ്.

2007 സെപ്തംബറില്‍ ടെഹ്‌റാനില്‍ നടന്ന നാം മന്ത്രിതല ഉച്ചകോടിയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ഉദ്ധരണികളുമായി അദ്ദേഹം നടത്തിയ പ്രസംഗം പ്രസക്തമായിരുന്നു. ആ വര്‍ഷമാണ് നാമിന്റെ പ്രമേയ പ്രകാരം യു.എന്‍ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അക്രമരഹിത ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

tech

റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്

Published

on

തിരുവനന്തപുരം: ഫ്ലിപ്പ് ഫോണുകളുടെ വിഭാഗത്തിൽ ഏറ്റവും നൂതന റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ, പുതു മോട്ടോ എഐ സവിശേഷതകൾ, പെർപ്ലെക്സിറ്റി, മൈക്രോസോഫ്റ്റ് കോ-പൈലറ്റ്, ഗൂഗിളിന്റെ ജെമിനി തുടങ്ങിയ മുൻനിര എഐ അസിസ്റ്റുകൾക്ക് ഇൻ-ബിൽറ്റ് പിന്തുണ, സമർപ്പിത എഐ പ്രോസസ്സിംഗ് എഞ്ചിൻ തുടങ്ങിയ സവിശേഷതകളുള്ള ശക്തമായ എഐ ഫ്ലിപ്പ് ഫോണാണ് മോട്ടോറോള റേസർ 60 അൾട്രാ.
ഡോൾബി വിഷൻ പിന്തുണയുള്ള മൂന്നു 50എംപി ഫ്ലിപ്പ് ക്യാമറ സിസ്റ്റം, കോർണിങ് ഗോറില്ല ഗ്ലാസ്സ്-സെറാമിക്  4.0” ഇന്റലിജന്റ് എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ, 165 എച്ച്സെഡ് റിഫ്രഷ് റേറ്റുള്ള മടക്കുകൾ ഇല്ലാത്ത 7.0″ പിഒഎൽഇഡി, സൂപ്പർ എച്ച്ഡി (1220പി) റെസല്യൂഷനും അൾട്രാ-ഷാർപ്പ് 464 പിപിഐയും ഉള്ള ഇന്റേണൽ ഡിസ്‌പ്ലേ, 68ഡബ്ല്യു ടർബോപവർ, 30ഡബ്ല്യു വയർലസ് ചാർജിംഗ് എന്നിവ വരുന്ന 4700എംഎഎച്ച് ബാറ്ററി എന്നിങ്ങനെ പ്രത്യേകതകൾ നിറഞ്ഞതാണ് റേസർ 60 അൾട്രാ.

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്.

Continue Reading

kerala

രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

Published

on

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.

Continue Reading

kerala

ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍

മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

Published

on

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.

മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.

Continue Reading

Trending