Connect with us

More

ബഹുമുഖ പ്രതിഭ; അതുല്യനായ രാഷ്ട്രീയ വ്യക്തിത്വം

Published

on

വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി അന്തര്‍ദേശീയ തലത്തില്‍ വരെ പ്രശസ്തനും സുപരിചിതനുമായ അമൂല്യ വ്യക്തിത്വമായിരുന്നു ഇ. അഹമ്മദ് സാഹിബ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന്റെ ശബ്ദം ലോകാന്തരങ്ങളില്‍ എത്തിക്കുന്നതിലും ഇന്ത്യയും ഇസ്‌ലാമിക ലോകവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അംഗമായി തുടര്‍ച്ചയായി ആറു തവണ തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു വ്യക്തിത്വം എന്ന വിശേഷണം മാത്രം മതി ഇ. അഹമ്മദ് സാഹിബ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനമായിരുന്നു എന്നറിയാന്‍.

1938 ഏപ്രില്‍ 29 ന് ജനിച്ച ഇ. അഹമ്മദ് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദവും തിരുനവന്തപുരം ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. എം.എസ്.എഫിന്റെ പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലബാര്‍ ജില്ലാ സെക്രട്ടറിയുമായി. മുക്കടവ് വാര്‍ഡില്‍ നിന്ന് നഗരസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുനിസിപ്പല്‍ ചെയര്‍മാനായി.

1967-ല്‍ 29-ാം വയസ്സില്‍ കണ്ണൂരില്‍ നിന്ന് നിയമസഭാംഗമായി. 1967, 1977, 1980, 1982 വര്‍ഷങ്ങളിലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1982-87 കാലയളവില്‍ വ്യവസായ മന്ത്രിയായി. കേരള ഗ്രാമീണ വികസന ബോര്‍ഡിന്റെ സ്ഥാപക ചെയര്‍മാനായി 1971 മുതല്‍ 77 വരെ പ്രവര്‍ത്തിച്ചു.

1991-ലാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. തുടര്‍ന്ന് 1996, 1998, 1999, 2004, 2009, 2014 വര്‍ഷങ്ങളിലും തുടര്‍ച്ചയായി പാര്‍ലമെന്റിലെത്തി. ഒന്നാം യു.പി.എ സര്‍ക്കാറില്‍ വിദേശകാര്യ സഹമന്ത്രിയായ അദ്ദേഹം റെയില്‍വേ സഹമന്ത്രിയായും മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രിയായും തിളങ്ങി.

വിദേശകാര്യം, റെയില്‍വേ, സിവില്‍ ഏവിയേഷന്‍, ടൂറിസം, പൊതുഭരണം, ശാസ്ത്ര സാങ്കേതികം, വനം-പരിസ്ഥിതി തുടങ്ങി നിരവധി പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമായിരുന്നു. 1984-ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്റെ ദൂതനായി അഹമ്മദ് സാഹിബിനെ ജി.സി.സി രാജ്യങ്ങളിലേക്കയച്ചു. 1991 മുതല്‍ 2014 വരെ അഞ്ച് പ്രധാനമന്ത്രിമാരുടെ നിര്‍ദേശ പ്രകാരം പത്ത് തവണ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ജി.എം ബനാത്ത് വാലയുടെ വിയോഗാനന്തരം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ടായി.

മുസ്ലിം രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിലും ഫലസ്തീന്‍ അടക്കമുള്ള അധഃസ്ഥിത വിഭാഗങ്ങളുടെ മോചനത്തിനു വേണ്ടിയും ഇ. അഹമ്മദ് സാഹിബ് അനവരതം പ്രവര്‍ത്തിച്ചു. ഫലസ്തീന്‍ വിമോചന നേതാവ് യാസിര്‍ അറഫാത്തുമായുള്ള സൗഹൃദം പ്രസിദ്ധമാണ്. 2002-ലെ ഗുജറാത്ത് കലാപ സമയത്ത് സുരക്ഷാ മുന്നറിയിപ്പുകള്‍ വകവെക്കാതെ ഇരകളെ ആശ്വസിപ്പിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി.

പത്ര മാധ്യമങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പണ്ഡിതോചിത ലേഖനങ്ങള്‍ എഴുതിയിരുന്ന അഹമ്മദ് സാഹിബ് ഇംഗ്ലീഷിലും മലയാളത്തിലുമായി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ തുടരും. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ടാണ്.
കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ നാളെ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
Continue Reading

kerala

കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍

Published

on

കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതക കേസിലെ പ്രതി പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദ്യശ്യം പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാരുടെ മരണം ബന്ധുക്കളെ അറിച്ചതിനുശേഷം പ്രമോദ് ഒളിവില്‍ പോവുകയായിരുന്നു. അവസാനമായി ടവര്‍ ലോക്കേഷന്‍ കണ്ടത് ഫറോക്കിലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് അയല്‍വാസികള്‍ പറയുന്നത്‌.

ചേവായൂരിലെ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടത്തിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട്. പ്രമോദിനോടപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന വിവരം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Continue Reading

kerala

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം; രണ്ടു പേർ മരിച്ചു

അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.

Continue Reading

Trending