EDUCATION

ഈസ്റ്റ് മലയമ്മ നൂറുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കണ്ടറി മദ്‌റസ ലീഡര്‍ തെരെഞ്ഞെടുപ്പ് ശ്രദ്ധേയമായി

By webdesk14

June 05, 2023

ഈസ്റ്റ് മലയമ്മ: മദ്‌റസ ലീഡറെ നിശ്ചയിക്കുന്നതിന് വേണ്ടി നടത്തിയ തെരെഞ്ഞെടുപ്പ് ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ യഥാര്‍ത്ഥ തെരെഞ്ഞെടുപ്പിന്റെ മാതൃകയായി.

നൂറുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കണ്ടറി മദ്‌റസയിലാണ് ലീഡര്‍ തെരെഞ്ഞെടുപ്പ് നടന്നത്. ലീഡര്‍ സ്ഥാനാര്‍ത്ഥികളായി അഞ്ച് പേര്‍ മത്സരിച്ചു. 190 വിദ്യാര്‍ത്ഥികള്‍ വോട്ടര്‍മാരാണ്. ഫലപ്രഖ്യാപനം ഇന്ന് നടക്കും. പ്രധാനാദ്ധ്യാപകന്‍ എ.പി സല്‍മാന്‍ ദാരിമി,അലി മുസ്ലിയാര്‍,അബ്ദുള്ള അശ്അരി,റമീസ് അശ്അരി,അദ്‌നാന്‍ യമാനി നേതൃത്വം നല്‍കി.